തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം ഘട്ട അലോട്ട്മെൻറ് ജൂണ്‍ 27ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. വിശദാംശങ്ങള്‍ www.hscap.kerala.gov.inല്‍ ലഭിക്കും. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ജൂണ്‍ 27, 28 തീയതികളില്‍ നടക്കും. അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാർഥികളും അതത് സ്കൂളുകളില്‍ ഫീസടച്ച് 28ന് വൈകീട്ട് അഞ്ചിന് മുമ്പ് സ്ഥിര പ്രവേശനം നേടണം. ജൂണ്‍ 29ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഹയർ സെക്കൻഡറി ഡയറക്ടര്‍ അറിയിച്ചു. സി.ബി.എസ്.ഇ സ്കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും നേരത്തേ അപേക്ഷ നല്കാന് കഴിയാതിരുന്ന മറ്റ് വിദ്യാർഥികള്‍ക്കും വേണ്ടിയുള്ള സപ്ലിമെൻററി അലോട്ട്മെൻറിന് ജൂലൈ ആറ് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെെൻറാന്നും ലഭിച്ചിട്ടില്ലാത്തവര്‍ നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കണം.
പ്ലസ് വണ്‍ രണ്ടാം ഘട്ട അലോട്ട്മെൻറ് 25നോ അല്ലെങ്കിൽ 26നോ നടത്തി ഇതനുസരിച്ചുള്ള പ്രവേശന നടപടികൾ 27ന് പൂർത്തീകരിക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്. പെരുന്നാൾ സമയത്ത് പ്രവേശന നടപടികൾ പൂർത്തീകരിക്കാനുള്ള നീക്കം നിരവധി വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കസൃഷ്ടിച്ചു. ഇതിനെതുടർന്നാണ് മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.