തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സ്പോർട്സ് േക്വാട്ട സപ്ലിമെൻററി അലോട്ട്മെൻറ് ഫലം വെള്ളിയാഴ്ച രാവിലെ പത്തിന് പ്രസിദ്ധീകരിക്കും. സപ്ലിമെൻററി അലോട്ട്മെൻറിന് സംസ്ഥാനമൊട്ടാകെ 1,017 അപേക്ഷ ലഭിച്ചു.
സ്പോര്‍ട്സ് േക്വാട്ടയിലേക്കുള്ള അവസാന അലോട്ട്മെൻറാണിത്.
www.hscap.kerala.gov.in ല്‍ Sports Allotment Results എന്ന ലിങ്കിലൂടെ എട്ട് അക്കങ്ങളുള്ള സ്പോര്‍ട്സ് അപേക്ഷാ നമ്പരും ജനനത്തീയതിയും നല്കി ജില്ല സെലക്ട് ചെയ്ത് ഫലം പരിശോധിക്കാം.
അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികള്‍ ലിങ്കില്‍നിന്ന് ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്മെൻറ് ലെറ്ററിെൻറ പ്രിൻറൗട്ടെടുത്ത് സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്ന് നല്കിയ സ്കോർ കാര്‍ഡ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ യോഗ്യത തെളിയിക്കുന്ന (സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സ്പോർട്സ് മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍) സഹിതം അലോട്ട്മെൻറ് ലഭിച്ച സ്കൂളില്‍ പ്രവേശനത്തിനായി വെള്ളിയാഴ്ച ഹാജരാകണം.
അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാർഥികളും അലോട്ട്മെൻറ് ലഭിച്ച സ്കൂളുകളില്‍ ഫീസടച്ച് 17ന് വൈകീട്ട് അഞ്ചിനുള്ളില്‍ സ്ഥിരപ്രവേശനം നേടണമെന്ന് ഹയര്‍സെക്കൻഡറി ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.