ശാസ്ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ്ടു വിജയികൾക്ക് കണ്ണൂരിലെ (കേരളം) ഏഴിമല നാവിക അക്കാദമിയിൽ സൗജന്യമായി ബി.ടെക് പഠിക്കാം, െലഫ്റ്റനൻറായി ജോലി നേടാം. 10 + 2 (ബി.ടെക്) കാഡറ്റ് എൻട്രി പദ്ധതി പ്രകാരമാണ് തെരഞ്ഞെടുപ്പ്. എജുക്കേഷൻ എക്സിക്യൂട്ടിവ്, ടെക്നിക്കൽ ബ്രാഞ്ചുകളിലാണ് തൊഴിലവസരം. ആകെ 35 ഒഴിവുകളുണ്ട്. കോഴ്സ് 2022 ജനുവരിയിൽ ആരംഭിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം www.joinindiannavy.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷകർ സീനിയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെ വേണം. 2002 ജൂലൈ രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടാകണം.
'ജെ.ഇ.ഇ മെയിൻ 2021' ഓൾ ഇന്ത്യ റാങ്ക് പരിഗണിച്ച് സർവിസസ് സെലക്ഷൻ ബോർഡ് (SSB) ഒക്ടോബർ/നവംബർ മാസത്തിൽ ബംഗളൂരു, വിശാഖപട്ടണം, കൊൽക്കത്ത, ഭോപാൽ കേന്ദ്രങ്ങളിലായി നടത്തുന്ന ഇൻറർവ്യൂവിലൂടെയാണ് തെരഞ്ഞെടുപ്പ്. ആദ്യമായി ഇൻറർവ്യൂവിന് ഹാജരാകുന്നവർക്ക് AC-3 ടയർ റെയിൽ ഫെയർ അനുവദിക്കും. എജുക്കേഷൻ ബ്രാഞ്ചിലേക്കും എക്സിക്യൂട്ടിവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലേക്കും SSB ഇൻറർവ്യൂ മാർക്കടിസ്ഥാനത്തിൽ പ്രത്യേകം മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.