തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷക്ക് പിന്നാലെ പ്രളയത്തെ തോൽപിച്ച് ഹയർസെക ്കൻഡറി രണ്ടാം വർഷ പരീക്ഷയിലും വിജയക്കുതിപ്പ്. 84.33 ശതമാനം വിദ്യാർഥികൾ ഉപരിപഠനയേ ാഗ്യത നേടി. കഴിഞ്ഞവർഷത്തെ (83.75 ശതമാനം) അപേക്ഷിച്ച് 0.58 ശതമാനം വർധന. വൊക്കേഷനൽ ഹയർസെ ക്കൻഡറിയിൽ 80.07 ശതമാനം പേർ ഉപരിപഠന യോഗ്യരായി. മുൻ വർഷത്തെ (80.32) അപേക്ഷിച്ച് 0.25 ശതമാന ം കുറവ്.
ഹയർസെക്കൻഡറിയിൽ െറഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,69,238 വിദ്യാർഥികളിൽ 3,11,375 പേർ ഉപരിപഠന അർഹരായി. 183 വിദ്യാർഥികൾ 1200ൽ 1200 മാർക്കും നേടി. 14244 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി; 10637 പെൺകുട്ടികളും 3607 ആൺകുട്ടികളും. കഴിഞ്ഞവർഷം 14735 പേർക്കായിരുന്നു എ പ്ലസ്. 79 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. കഴിഞ്ഞവർഷവും 79 ആയിരുന്നു. 30ൽതാഴെ വിജയശതമാനമുള്ള 27 സ്കൂളുകളുണ്ട്. എട്ട് സ്കൂളുകളിൽ 543 പേർ പരീക്ഷയെഴുതിയ ഗൾഫ് മേഖലയിൽ 509 പേർ വിജയിച്ചു. 93.74 ശതമാനം. കഴിഞ്ഞവർഷം 94.1 ആയിരുന്നു. ഗൾഫിൽ 32 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.
പരീക്ഷയെഴുതിയ 195577 പെൺകുട്ടികളിൽ 178264 (91.15 ശതമാനം) പേർ വിജയിച്ചു. 175159 ആൺകുട്ടികളിൽ 134174 പേർ (76.60) വിജയിച്ചു. സ്കോൾ കേരളക്ക് കീഴിൽ (പഴയ ഓപൺ സ്കൂൾ) കീഴിൽ പരീക്ഷയെഴുതിയ 58895ൽ 25610 പേർ ഉപരിപഠന യോഗ്യത നേടി. 179114 സയൻസ് വിദ്യാർഥികളിൽ 154112 പേരും (86.04) 76022 ഹ്യുമാനിറ്റീസ് വിദ്യാർഥികളിൽ 60681 പേരും (79.82) 114102 കോമേഴ്സ് വിദ്യാർഥികളിൽ 96582 പേരും (84.65) ഉന്നത പഠനയോഗ്യത നേടി.
എസ്.സി വിഭാഗത്തിൽ 37512ൽ 24838 പേരും (66.21) എസ്.ടി വിഭാഗത്തിൽ 5639ൽ 3679 പേരും (65.24) ഒ.ഇ.സി വിഭാഗത്തിൽ 14559ൽ 11194 പേരും (76.89) ഒ.ബി.സി വിഭാഗത്തിൽ 215112ൽ 184578 പേരും (85.81) ഉപരിപഠന യോഗ്യരായി. ജനറലിൽ 96416ൽ 87086 (90.32) പേരും ഉന്നതപഠനത്തിന് യോഗ്യരായി. ഗവ. സ്കൂളുകളിൽനിന്ന് 155487ൽ 129118 പേരും (83.04) എയ്ഡഡ് മേഖലയിലെ 187296ൽ 161751 പേരും (86.36) അൺഎയ്ഡഡ് മേഖലയിലെ 26235ൽ 20289 പേരും (77.34) ഉപരിപഠനത്തിന് അർഹരായി.
മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ 14244 പേരിൽ 10093 പേർ സയൻസിലും 1034 പേർ ഹ്യുമാനിറ്റീസിലും 3117 പേർ കോമേഴ്സിലുമാണ്. വിജയശതമാനത്തിൽ മുന്നിൽ കോഴിക്കോട് (87.44) ജില്ലയും പിന്നിൽ പത്തനംതിട്ട (78) ജില്ലയുമാണ്. 15 ടെക്നിക്കൽ സ്കൂളുകളിൽനിന്ന് 1420 പേർ പരീക്ഷയെഴുതിയതിൽ 990 പേർ വിജയിച്ചു. 69.72 ശതമാനം. കഴിഞ്ഞവർഷം 76.77 ശതമാനമായിരുന്നു. കലാമണ്ഡലം ആർട്ട്് ഹയർസെക്കൻഡറി സ്കൂളിൽ 78 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 73 പേർ ഉന്നതപഠന യോഗ്യത നേടി. വിജയം 93.59 ശതമാനം. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.