ന്യൂഡൽഹി: ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് കോഴിയിറച്ചിയും മറ്റു മാംസങ്ങളും നൽകേണ്ട എന്നത് ഭരണകൂടത്തിന്റെ നയപരമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ലക്ഷദ്വീപിലെ സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്ന് മാംസാഹാരം ഒഴിവാക്കാനും ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാനുമുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേരള ഹൈകോടതി ഈ ഹരജികൾ തള്ളിയതാണെന്നും കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. കേസ് വിശദവാദത്തിനായി സെപ്റ്റംബർ 13ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.