തിരുവനന്തപുരം: പോളിടെക്നിക് പ്രവേശനനടപടികള്‍ പരിഷ്കരിച്ച് ഉത്തരവായി. യോഗ്യത പരീക്ഷക്ക് ലഭിച്ച ഗ്രേഡ് പോയൻറുകള്‍ പ്രകാരം കണക്കാക്കിയ ഇന്‍ഡക്സ് മാര്‍ക്കിെൻറ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്നാണ് സംവരണതത്ത്വങ്ങള്‍ പാലിച്ച് പ്രവേശനം നടത്തുക. താൽക്കാലിക റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്മെൻറും ആദ്യം പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്മെൻറില്‍ പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കാനും ഓപ്ഷന്‍സ് മാറ്റിക്കൊടുക്കാനും അവസരം ഉണ്ടായിരിക്കും. തുടര്‍ന്ന് റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്മെൻറും പ്രസിദ്ധീകരിക്കും.
ആദ്യ ചോയ്സ് തന്നെ അലോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ലഭിച്ച സ്ഥാപനത്തില്‍ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടണം. ഇല്ലെങ്കില്‍ അഡ്മിഷന് പ്രക്രിയയില്‍നിന്ന് പുറത്താകും. ഒരു വിദ്യാര്‍ഥിക്ക് ഒന്നാമത്തെ ഓപ്ഷന് ലഭിക്കാത്തതിനാല്‍ കിട്ടിയ ഓപ്ഷന് മതിയെങ്കില്‍ ഉയര്ന്നവ കാന്‍സല്‍ ചെയ്ത് അഡ്മിഷന് ലഭിച്ച ബ്രാഞ്ചില്‍ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടണം. പ്രവേശനം നേടിയവര്‍ക്ക് വേറൊരു ചാന്‍സ് ലഭിക്കില്ല. ഒരു വിദ്യാര്‍ഥിക്ക് കിട്ടിയ ബ്രാഞ്ച് നിലനിര്‍ത്തുകയും ഒപ്പം ഉയര്‍ന്ന ഓപ്ഷന്‍സിന് ശ്രമിക്കുകയും ചെയ്യണമെങ്കില്‍ സൗകര്യപ്രദമായ സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക്കുകളില്‍ അപേക്ഷയോടൊപ്പം പറഞ്ഞ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.