തിരുവനന്തപുരം: അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ സമിതിയുടെ (എ.െഎ.സി.ടി.ഇ) മാനദണ്ഡങ്ങൾ ലംഘിച്ച് സംസ്ഥാനത്തെ പോളിടെക്നിക്കുകളിൽ ഇൗവനിങ് ഡിേപ്ലാമ കോഴ്സുകളിലേക്ക് വിജ്ഞാപനം. പോളിടെക്നിക്കുകളിൽ െറഗുലർ സ്ട്രീമിൽ മൂന്ന് വർഷ (ആറ് സെമസ്റ്റർ) കോഴ്സായി നടത്തുന്ന ഡിേപ്ലാമ ഇൗവനിങ് ബാച്ചിൽ നടത്തുേമ്പാൾ െറഗുലർ സ്ട്രീമിനെ അപേക്ഷിച്ച് ഒന്നോ രണ്ടോ സെമസ്റ്റർ അധികം ഉൾപ്പെടുത്തണമെന്നാണ് എ.െഎ.സി.ടി.ഇയുടെ മാർഗനിർദേശം. ഇതുപ്രകാരം ഇൗവനിങ് കോഴ്സുകളിൽ ചുരുങ്ങിയത് ഏഴ് സെമസ്റ്ററെങ്കിലും ഉണ്ടാകണം. എന്നാൽ, ഇത് ലംഘിച്ചാണ് സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ പ്രോസ്പെക്ടസ് തയാറാക്കിയത്. ഇതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതിയും നൽകി.
കോഴ്സ് നടത്തിപ്പിനെ കുറിച്ചുള്ള എ.െഎ.സി.ടി.ഇയുടെ ഹാൻഡ്ബുക്കിൽ ഇൗവനിങ് കോഴ്സ് സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ അധ്യയനവർഷം മുതലാണ് ഇൗ മാർഗനിർദേശം കൊണ്ടുവന്നത്. എ.െഎ.സി.ടി.ഇ മാർഗനിർദേശം പാലിക്കാത്ത കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികളുടെ ഡിേപ്ലാമക്ക് അംഗീകാരത്തിെൻറ പ്രശ്നവുമുണ്ടാകും. ഇത് ജോലിക്കും ഉപരിപഠനത്തിനും തടസ്സമാകും. ഒേട്ടറെ സർക്കാർ ജീവനക്കാർ ഇൗവനിങ് കോഴ്സുകളിൽ പഠിക്കുന്നുണ്ട്.
ഇവരിൽ ചിലർക്ക് ആറിൽ കൂടുതൽ സെമസ്റ്റർ പഠിക്കുന്നതിലെ വിയോജിപ്പാണ് പ്രോസ്പെക്ടസിൽ എ.െഎ.സി.ടി.ഇ മാനദണ്ഡം ലംഘിക്കാൻ കാരണമായതെന്നാണ് ആക്ഷേപം. കഴിഞ്ഞ വർഷത്തെ പ്രോസ്പെക്ടസ് പരിശോധന പോലും നടത്താതെ അതേപടി പകർത്തിയതാണ് ഇത്തവണത്തേത്. ഇതുകാരണം 2019-20 അധ്യയനവർഷം എന്നതിന് പ്രോസ്പെക്ടസിൽ 2018-19 എന്നാണ് അച്ചടിച്ചിരിക്കുന്നത്. പ്രോസ്പെക്ടസിന് അംഗീകാരം നൽകിയ സർക്കാർ ഉത്തരവിലും പുറംചട്ടയിലും 2019-20 എന്നാണെങ്കിലും ഉള്ളടക്കം തുടങ്ങുന്നിടത്ത് 2018-19 ആണ്. പ്രോസ്പെക്ടസ് കൂട്ടിച്ചേർക്കലുകൾക്കും മാറ്റങ്ങൾക്കും വിധേയമായിരിക്കും എന്ന വിചിത്ര വ്യവസ്ഥയുമുണ്ട്. പ്രോസ്പെക്ടസ് അടിസ്ഥാനപ്പെടുത്തിയാണ് കോഴ്സ് പ്രവേശനം ഉൾപ്പെടെ നടപടികൾ. ഇതിൽ പിന്നീട് മാറ്റം വരുത്താറില്ല.
എ.െഎ.സി.ടി.ഇ കോഴ്സിന് നൽകിയ പേര് ഇൗവനിങ് കോഴ്സ് എന്നാണെങ്കിൽ സാേങ്കതിക വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ പ്രോസ്പെക്ടസിൽ ഫസ്റ്റ് ഷിഫ്റ്റ് പാർട് ടൈം ഡിേപ്ലാമ കോഴ്സ് എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഫസ്റ്റ് ഷിഫ്റ്റ് കോഴ്സ് സമ്പ്രദായം നേരത്തേ നിർത്തലാക്കിയിരുന്നു. ജൂലൈ 18 വരെയാണ് ഇൗവനിങ് ഡിേപ്ലാമ കോഴ്സിന് അപേക്ഷിക്കേണ്ടത്. താൽക്കാലിക റാങ്ക് പട്ടിക 22ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങൾ 23ന് വൈകീട്ട് നാലുവരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.