തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ പോളിടെക്നിക് കോളജ് പ്രവേശന നടപടികൾ തുടങ്ങി. സർക്കാർ, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, കേപ്പ്, സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്ക് സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. പൊതു വിഭാഗങ്ങൾക്ക് 200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് www.polyadmission.org മുഖേന വൺ ടൈം രജിസ്ട്രേഷൻ നടത്തി ഫീസടയ്ക്കണം. ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. ആഗസ്റ്റ് രണ്ടുവരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.