തിരുവനന്തപുരം: 2023-24 അധ്യയനവർഷം പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രകാരം വ്യാഴാഴ്ച മുതൽ 23 വരെ അഡ്മിഷൻ പോർട്ടലിലെ 'Counselling Registration' ലിങ്ക് വഴി കൗൺസലിങ്ങിന് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവരെ മാത്രേമ കൗൺസലിങ്ങിന് ഹാജരാകാൻ അനുവദിക്കൂ. കൗൺസലിങ് ജില്ലതലത്തിൽ ജൂലൈ 24 മുതൽ 26 വരെ നോഡൽ പോളിടെക്നിക് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾക്ക് www.polyadmission.org/let പോർട്ടലിലോ സമീപത്തുള്ള പോളിടെക്നിക് കോളജിലെ ഹെൽപ് ഡെസ്ക്കിലോ ബന്ധപ്പെടണം.
തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസലർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് ഹൈകോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ചു. www.hckrecruitment.nic.in ൽ ഫലം ലഭിക്കും.
തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളജുകളിൽ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (ബി.എച്ച്.എം.സി.ടി) പ്രവേശനത്തിനുള്ള കോളജ് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് വെള്ളിയാഴ്ച മുതൽ ഓൺലൈൻ ആയി ഓപ്ഷൻ നൽകാം. അവസാന തീയതി ജൂലൈ 25. വിവരങ്ങൾക്ക് : 0471-2324396, 2560327.
തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ കോളജുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്)) പ്രവേശനത്തിുള്ള കോളജ് ലിസ്റ്റ് www.lbscentre.kerala.gov.inൽ. വെള്ളിയാഴ്ച മുതൽ ഓൺലൈൻ ആയി ഓപ്ഷൻ നൽകാം. അവസാന തീയതി ജൂലൈ 25. വിവരങ്ങൾക്ക് : 0471-2324396, 2560327.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.