കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ഏകജാലകം വഴി ബിരുദാനന്തര ബിരുദം, ബി.എഡ് കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 30ന് വൈകീട്ട് നാലിനകം അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ നേരിട്ട് എത്തി പ്രവേശനം നേടണം.
നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടക്കാത്തവരുടെയും ഫീസ് അടച്ചശേഷം കോളജിലെത്തി പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാക്കപ്പെടും. മുൻ അലോട്ട്മെന്‍റുകളിൽ സ്ഥിര പ്രവേശനം എടുത്തശേഷം ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ പങ്കെടുക്കുകയും അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്തവർ നിലവിൽ ലഭിച്ച അലോട്ട്മെന്‍റിൽ പ്രവേശനം നേടണം. ഇവരുടെ മുൻ അലോട്ട്മെന്‍റ് റദ്ദാക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.