തിരുവനന്തപുരം: 41 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. തസ്തികകൾ ചുവടെ:
ജനറൽ- സംസ്ഥാനതലം: അസിസ്റ്റന്‍റ് പ്രഫസർ ഇൻ സംസ്കൃതം (വേദാന്ത), അസിസ്റ്റന്‍റ് പ്രഫസർ ഇൻ സംസ്കൃതം (ന്യായ), സയന്‍റിഫിക് അസിസ്റ്റന്‍റ് (ബയോകെമിസ്ട്രി), ജൂനിയർ എംപ്ലോയ്മെന്‍റ് ഓഫിസർ, അസിസ്റ്റന്‍റ് എൻജിനീയർ (സിവിൽ)(തസ്തികമാറ്റം മുഖേന), ജൂനിയർ ഇൻസ്ട്രക്ടർ (അരിത്തമാറ്റിക് കം ഡ്രായിങ്), ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ മെക്കാനിക്), ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ), ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ), ജനറൽ മാനേജർ, ജൂനിയർ ലാബ് അസിസ്റ്റന്‍റ്, കോൾക്കർ, ജൂനിയർ സൂപ്പർവൈസർ (കാന്‍റീൻ), ടെക്നീഷ്യൻ ഗ്രേഡ് 2 (റഫ്രീജറേഷൻ മെക്കാനിക്) പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി), ഡ്രൈവർ കം ഓഫിസ് അറ്റൻഡന്‍റ് - മീഡിയം/ഹെവി/പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ - പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി), ഡ്രൈവർ ഗ്രേഡ് 2-പാർട്ട് 1, 2, 3 (ജനറൽ, മത്സ്യത്തൊഴിലാളികൾ/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി കാറ്റഗറി), ഫാക്ടറി മാനേജർ, ടൈപ്പിസ്റ്റ്, പി.എസ്. ടു മാനേജിങ് ഡയറക്ടർ- പാർട്ട് 1 (ജനറൽ കാറ്റഗറി), ഡ്രൈവർ- പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി), ജൂനിയർ അസിസ്റ്റന്‍റ്/കാഷ്യർ/അസിസ്റ്റന്‍റ് ഗ്രേഡ് 2/ക്ലർക്ക് ഗ്രേഡ് 1/ടൈം കീപ്പർ ഗ്രേഡ് 2/സീനിയർ അസിസ്റ്റന്‍റ്/അസിസ്റ്റന്‍റ്/ജൂനിയർ ക്ലർക്ക്.
ജനറൽ -ജില്ലതലം: ബീറ്റ് ഫോറസ്റ്റ് ഓഫിസർ - നേരിട്ടും തസ്തികമാറ്റം മുഖേനയും.
സ്പെഷൽ റിക്രൂട്ട്മെന്‍റ് - സംസ്ഥാനതലം: അഗ്രികൾച്ചറൽ ഓഫിസർ, അസിസ്റ്റന്‍റ് ടൗൺ പ്ലാനർ, സീനിയർ സൂപ്രണ്ട്, ജൂനിയർ റിസർച്ച് ഓഫിസർ, സെക്യൂരിറ്റി ഗാർഡ്.
എൻ.സി.എ -സംസ്ഥാനതലം: അസിസ്റ്റന്‍റ് പ്രഫസർ (ജനറൽ സർജറി)- ഒ.ബി.സി, അസിസ്റ്റന്‍റ് പ്രഫസർ (ന്യൂറോസർജറി)- ഈഴവ/ബില്ലവ/തിയ്യ, അസിസ്റ്റന്‍റ് പ്രഫസർ (നെഫ്രോളജി)-മുസ്ലിം, അസിസ്റ്റന്‍റ് പ്രഫസർ (കാർഡിയോളജി)- ഈഴവ/ബില്ലവ/തിയ്യ, ഒ.ബി.സി, അസിസ്റ്റന്‍റ് പ്രഫസർ (ബയോകെമിസ്ട്രി) - എൽ.സി./എ.ഐ, ജൂനിയർ ഇൻസ്ട്രക്ടർ (മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൻ ഇഫക്ട്സ്) -ഈഴവ/തിയ്യ/ബില്ലവ, ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്‍റനൻസ് - മുസ്ലിം.
എൻ.സി.എ. -ജില്ലതലം:എക്സൈസ് വകുപ്പിൽ ഡ്രൈവർ എൻ.സി.എ.-ഹിന്ദുനാടാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.