കൽപിത സർവകലാശാലയായ ബംഗളൂരുവിലെ (ജക്കൂർ) ജവഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച് 2020-21 വർഷത്തെ താഴെ പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.jncasr.ac.in/admit ൽ.
റിസർച് പ്രോഗ്രാമുകൾ: പിഎച്ച്.ഡി/എം.എസ് എൻജിനീയറിങ്/എം.എസ് റിസർച് സയൻസ്. യോഗ്യത: എം.എസ്സി/ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്/എം.ബി.ബി.എസ്/എം.ഡി 50 ശതമാനം മാർക്ക്. പ്രാബല്യത്തിലുള്ള GATE/JEST/GPAT/UGC-SCIRNET/JRF/ICMR/DBT/INSPIRE-JRF യോഗ്യത.
മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കെമിസ്ട്രി. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ ബി.എസ്സി, അവസാന വർഷ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ജോയൻറ് അഡ്മിഷൻ ടെസ്റ്റിൽ (ജാം) യോഗ്യത നേടിയിരിക്കണം. ടെസ്റ്റും ഇൻറർവ്യൂവും നടത്തിയാണ് സെലക്ഷൻ.
ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി ഇൻ മെറ്റീരിയൽസ് സയൻസ്. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ ബി.എസ്സി. ജാം 2020ൽ യോഗ്യത. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. കെമിക്കൽ/ബയോളജിക്കൽ സയൻസസ് വിഷയങ്ങളിലും സംയോജിത ഗവേഷണ പഠനാവസരമുണ്ട്. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് സെലക്ഷൻ.അപേക്ഷാഫീസ് 500 രൂപ. െഡബിറ്റ്/െക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം. അപേക്ഷ ഓൺലൈനായി www.jncasr.ac.in/admitൽ ഫെബ്രുവരി 28 മുതൽ ഏപ്രിൽ 13 വരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.