ജവഹർലാൽ നെഹ്റു സെൻററിൽ ഗവേഷണ പഠനം
text_fieldsകൽപിത സർവകലാശാലയായ ബംഗളൂരുവിലെ (ജക്കൂർ) ജവഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച് 2020-21 വർഷത്തെ താഴെ പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.jncasr.ac.in/admit ൽ.
റിസർച് പ്രോഗ്രാമുകൾ: പിഎച്ച്.ഡി/എം.എസ് എൻജിനീയറിങ്/എം.എസ് റിസർച് സയൻസ്. യോഗ്യത: എം.എസ്സി/ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്/എം.ബി.ബി.എസ്/എം.ഡി 50 ശതമാനം മാർക്ക്. പ്രാബല്യത്തിലുള്ള GATE/JEST/GPAT/UGC-SCIRNET/JRF/ICMR/DBT/INSPIRE-JRF യോഗ്യത.
മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കെമിസ്ട്രി. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ ബി.എസ്സി, അവസാന വർഷ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ജോയൻറ് അഡ്മിഷൻ ടെസ്റ്റിൽ (ജാം) യോഗ്യത നേടിയിരിക്കണം. ടെസ്റ്റും ഇൻറർവ്യൂവും നടത്തിയാണ് സെലക്ഷൻ.
ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി ഇൻ മെറ്റീരിയൽസ് സയൻസ്. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ ബി.എസ്സി. ജാം 2020ൽ യോഗ്യത. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. കെമിക്കൽ/ബയോളജിക്കൽ സയൻസസ് വിഷയങ്ങളിലും സംയോജിത ഗവേഷണ പഠനാവസരമുണ്ട്. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് സെലക്ഷൻ.അപേക്ഷാഫീസ് 500 രൂപ. െഡബിറ്റ്/െക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം. അപേക്ഷ ഓൺലൈനായി www.jncasr.ac.in/admitൽ ഫെബ്രുവരി 28 മുതൽ ഏപ്രിൽ 13 വരെ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.