തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലക്കു കീഴിെല കോളജുകളിലെ പോസ്റ്റ്ഗ്രാജുവേറ്റ് തീസീസ് ഗൈഡുമാരെ പങ്കെടുപ്പിച്ച് റിസർച് മെത്തഡോളജിയിൽ (ഗവേഷണ രീതിശാസ്ത്രത്തിൽ) ശിൽപശാല സംഘടിപ്പിക്കും. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ അധ്യാപകരെ പങ്കെടുപ്പിച്ച് ബുധനാഴ്ച തൃപ്പുണിത്തുറ ഗവ. ആയുർവേദ കോളജിലും കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവരെ പങ്കെടുപ്പിച്ച് ഫെബ്രുവരി ഒന്നിന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലുമാണ് ശിൽപശാല നടത്തുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലക്കാർക്ക് ഫെബ്രുവരി രണ്ടിന് പത്തനംതിട്ട പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർചിൽ ശിൽപശാല നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.