പുനർമൂല്യനിർണയം വൈകുന്നു: കേരള ഗവ. പോളിടെക്‌നിക് വിദ്യാർഥികൾ പ്രയാസത്തിൽ

കോഴിക്കോട്: പുനർമൂല്യനിർണയം വൈകുന്നത് കേരള ഗവ. പോളിടെക്‌നിക് വിദ്യാർഥികളെ പ്രയാസത്തിലാക്കുന്നു. ഗവ. പോളിടെക്‌നിക് സ്ഥാപനങ്ങളിൽ നിന്ന് മൂന്നു വർഷത്തെ ഡിപ്ലോമ കോഴ്‌സിന് ശേഷം ലാറ്ററൽ എൻട്രി പരീക്ഷ എഴുതി വിജയിച്ച വിദ്യാർഥികളാണ് ആശങ്കയിലാകുന്നത്. ലാറ്ററൽ എൻട്രി പാസായിട്ടും മൂന്ന്, നാല് സെമസ്റ്ററുകളിലെ ചില പേപ്പറുകളിൽ മാർക്ക് കുറവായതിനാൽ ചില കുട്ടികൾ റീവാലുവേഷൻ ഫീസ് അടച്ച് ഫലം കാത്തിരിക്കുകയാണ്.

ഫലം വൈകുന്ന സാഹചര്യത്തിൽ ബി ടെക്കിന് ഇത്തവണ അവസരം ലഭിക്കുമോയെന്ന സംശയമാണുള്ളത്. ഇക്കാര്യത്തിൽ അധികൃതർക്ക് കൃത്യമായ മറുപടി പറയാൻ കഴിയുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. എത്രയും വേഗം പുനർമൂല്യനിർണയ നടപടികൾ പൂർത്തിയാക്കി ബി-ടെക് പ്രവേശനത്തിന് അവസരമൊരുക്കണമെന്നാണ് ആവശ്യം. 

Tags:    
News Summary - Revaluation delayed: Kerala Govt. Polytechnic students are in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.