സർക്കാർ ഉദ്യോഗസ്ഥർക്ക് ഉന്നതപഠനത്തിന് ദൂരപരിധി ഒഴിവാക്കി

തിരുവനന്തപുരം: സായാഹ്ന കോഴ്സുകളിലും പാർട്ട് ടൈം കോഴ്സുകളിലും വിദൂരവിദ്യാഭ്യാസ / ഓൺലൈൻ കോഴ്‌സുകളിലും പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് ദൂരപരിധി ഒഴിവാക്കി സർക്കാർ ഉത്തരവ്​. ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റർ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളിലെ കോഴ്സുകളിൽ പങ്കെടുക്കുന്നതിന് മാത്രമാണ് നേരത്തേ അനുമതി ഉണ്ടായിരുന്നത്.

പലയിടങ്ങളിലും ക്ലാസുകൾ ഓൺലൈനാകുമ്പോൾ ഈ നിബന്ധന പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും അതിനാൽ നിബന്ധന ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ വകുപ്പുകളിൽനിന്നും​ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും അപേക്ഷകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴ്സുകൾക്ക് ദൂരപരിധി പരിഗണനയാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്.

അതേസമയം, കോഴ്സുകൾക്ക് അനുമതി നൽകുമ്പോൾ ഓൺലൈനായോ, പ്രവൃത്തിദിവസങ്ങളിൽ ക്ലാസുകൾ ഇല്ലാത്തതോ ആണെന്നും ക്ലാസുകളുണ്ടെങ്കിൽ ഉദ്യോഗസ്ഥൻ കോഴ്സിന് ചേരുന്നത് ഓഫിസിൽ ഹാജരാകുന്നതിന്​ തടസ്സമാകില്ലെന്നും ബന്ധപ്പെട്ട അധികാരി ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - The distance limit for higher education has been waived for government officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.