കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള ക്ലാസ്സുകൾ സെപ്തംബർ ഒന്നിനും ഡിപ്ലോമ പ്രോഗ്രാമിലേയ്ക്കുള്ള ക്ലാസുകൾ ആഗസ്റ്റ് എട്ടിനും ആരംഭിക്കുമെന്ന് സർവകലാശാല അറിയിച്ചു. ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് അന്തർദേശീയ സ്പാ തെറാപ്പി പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചവർക്കായുള്ള ശാരീരികക്ഷമത പരീക്ഷയും ഇന്റർവ്യൂവും ആഗസ്റ്റ് മൂന്നിന് ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ നടക്കും.
ബി.എഫ്.എ പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചവർക്കായുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 16ന് കാലടി മുഖ്യ ക്യാമ്പസിൽ നടക്കും.ആഗസ്റ്റ് 16, 17 തീയതികളിലാണ് ബി.എ.(സംഗീതം) പ്രോഗ്രാമിലേക്കുള്ള അഭിരുചി പരീക്ഷ കാലടി മുഖ്യ ക്യാമ്പസിൽ നടക്കുക. ബി.എ (ഡാൻസ് - ഭരതനാട്യം) പ്രോഗ്രാമിലേയ്ക്കുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 22, 23 തിയതികളിലും ബി.എ (ഡാൻസ് - മോഹിനിയാട്ടം) പ്രോഗ്രാമിലേയ്ക്കുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 23, 24 തിയതികളിൽ കാലടി മുഖ്യ ക്യാമ്പസിൽ നടക്കും. ആഗസ്റ്റ് അഭിരുചി പരീക്ഷകൾ ഓഫ്‌ലൈനായായിരിക്കും.
ആഗസ്റ്റ് 29ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ബി.എ സംസ്കൃതം (സാഹിത്യം, വേദാന്തം, ന്യായം, വ്യാകരണം, ജനറൽ), ബി.എ (സംഗീതം, ഡാൻസ്), ബി.എഫ്.എ പ്രോഗ്രാമുകളിലേയ്ക്കുള്ള ഇൻറർവ്യൂ ആഗസ്റ്റ് 31ന് കാലടി മുഖ്യ ക്യാമ്പസിൽ നടക്കും.
മാർക്ക് ലിസ്റ്റ് അടക്കമുള്ള നിർദിഷ്ട രേഖകളുടെ പകർപ്പും ഓണലൈൻ അപേക്ഷയും പ്രിൻ്റൗട്ടും സഹിതം പ്രാദേശിക ക്യാമ്പസുകളിൽ അതത് ഡയറക്ടർമാർക്കും കാലടി മുഖ്യ ക്യാമ്പസിൽ അതത് വകുപ്പ് മേധാവികൾക്കും സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് ഒൻപതാണെന്ന് സർവകലാശാല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.