കോവിഡ് കാലത്ത് പഠനം ഓൺലൈനിലായപ്പോൾ കുട്ടികൾ വിവരസാങ്കേതികവിദ്യയുടെ ഭാഗമാവുന്നു എന്നതായിരുന്നു പ്രധാന നേട്ടമായി കണ്ടിരുന്നത്. എന്നാൽ, കുടത്തിൽനിന്നു തുറന്നുവിട്ട ഭൂതത്തെ എങ്ങനെ അടക്കിയിരുത്തും എന്നറിയാതെ വലയുകയാണ് മാതാപിതാക്കൾ. മൊബൈൽ ഫോണിന് അടിപ്പെട്ട ഒരു തലമുറയാണ് വളർന്നുവരുന്നത്. അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ല മാതാപിതാക്കൾക്ക്. അവസാനമായി മൊബൈൽ ഫോണിന്റെ ൈകവിട്ട ഉപേയാഗം തൃശൂരിലും ആറ്റിങ്ങലിലും 14കാരായ രണ്ടു കുട്ടികളുടെ ജീവൻകൂടി എടുത്തു. ഇത്തരം അപകടങ്ങളിൽനിന്ന് നമ്മുടെ കുട്ടികളെ എങ്ങനെ രക്ഷിക്കാം? വിദഗ്ധർ പ്രതികരിക്കുന്നു.
കുട്ടികളെ പഴയ ചിട്ടയിലേക്ക് മടക്കിക്കൊണ്ടുവരാം
മാറിയ സാഹചര്യങ്ങളാണ് കുട്ടികളെ മൊബൈൽ ഫോണിന് അടിമകളാക്കിയതെന്ന് രമ്യ എലിസബത്ത് കുര്യൻ (ക്ലിനിക്കൽ സോഷ്യൽ വർക്കർ, ഹെൽത്തി മൈൻഡ്സ്, പാലാ) പറഞ്ഞു. നേരത്തെ സ്കൂളിൽ പോയിരുന്നപ്പോൾ കുട്ടികൾക്ക് അടുക്കും ചിട്ടയുമുള്ള ജീവിതമുണ്ടായിരുന്നു. പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലായതോടെ എല്ലാം മാറിമറിഞ്ഞു. ഫോൺ ഉപയോഗത്തെ കുറിച്ചു ചോദിച്ചാൽ കുട്ടികൾ മിക്കപ്പോഴും കാരണമായി പറയുന്നത് ''ബോറടിക്കുന്നു. ഞാൻ വേറെന്തുചെയ്യാനാ'' എന്നായിരിക്കും. കുട്ടികളെ ആ പഴയ ചിട്ടയിലേക്ക് തിരിച്ചുെകാണ്ടുവരുക എന്നതാണ് ആദ്യത്തെ കാര്യം. അതിനായി കുട്ടികളുടെ ദിവസം ഷെഡ്യൂൾ ചെയ്യുക. പതിയെപ്പതിയെ ചിട്ടയിലേക്ക് കൊണ്ടുവരണം.
കുട്ടികളുടെ കൂടി ഇഷ്ടം നോക്കി അവരുടെ ഓരോ ദിവസത്തെയും ചിട്ടകൾ ആസൂത്രണം ചെയ്തുനൽകണം. ഫോൺ ഉപയോഗിക്കാൻ പ്രത്യേക സമയം അനുവദിക്കുക. ഇതിനെല്ലാം മാതാപിതാക്കളുടെ പിന്തുണ വേണം. ആഴ്ചയിൽ ഒരു ദിവസം മാതാപിതാക്കളടക്കം ഫോൺ മാറ്റിവെക്കണം. കുട്ടികളുമായി ഗുണപ്രദമായ രീതിയിൽ സമയം ചെലവഴിക്കണം. ചെറിയ കുട്ടികൾക്ക് ഏറ്റവുമിഷ്ടം മാതാപിതാക്കളുമായി കളിക്കുന്നതും യാത്ര പോകുന്നതുമൊക്കെയാണ്. ജോലിക്കാരായ മാതാപിതാക്കൾക്ക് അത് സാധ്യമാകണമെന്നില്ല. എങ്കിലും പരിശ്രമിക്കണം. ദിവസം അരമണിക്കൂറെങ്കിലും കുട്ടികൾക്കായി മാറ്റിവെക്കണം. കുട്ടികളുമായി സൗഹൃദത്തിലായാൽ അവരെ സ്വാധീനിക്കാനും അനുസരിപ്പിക്കാനും എളുപ്പത്തിൽ കഴിയും. പാരൻറൽ കൺട്രോൾ പോലുള്ള ആപ്പുകൾ ഉപയോഗിച്ച് കുട്ടികളുടെ മെയിലുമായി കണക്ട് ചെയ്താൽ അവരുടെ പ്രവർത്തനങ്ങൾ അറിയാനാകും. എത്ര സമയം ഉപയോഗിക്കുന്നു എന്നറിയാം. കുട്ടികളുെട വയസ്സ് സെറ്റ് ചെയ്താൽ അതിനപ്പുറത്തേക്കുള്ള ആപ്പുകളൊന്നും കുട്ടികൾക്ക് ലഭ്യമാകില്ല. കുട്ടികളുടെ മൊബൈൽ ഫോൺ മാറ്റിവെച്ചതുകൊണ്ട് ഫലമില്ല. അത് ദോഷം ചെയ്യുമെന്നതും ഓർക്കണം.
മാതാപിതാക്കൾക്കും വേണം കൗൺസലിങ്
കുട്ടികൾക്ക് മാത്രമല്ല, മാതാപിതാക്കൾക്കും കൗൺസലിങ് നൽകേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്ന് പാട്ടത്തിൽ ധന്യ മേനോൻ (സൈബർ ക്രൈം അന്വേഷക) പറയുന്നു. സമൂഹത്തിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് എന്ന് അവരും തിരിച്ചറിയണം. പലപ്പോഴും കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കുേമ്പാൾ ഞങ്ങളുടെ കുട്ടികൾക്ക് ഇതൊന്നുമറിയില്ല എന്ന രീതിയിലാണ് അവരുടെ പ്രതികരണം. ഇന്ന് ഇൻറർനെറ്റ് നോക്കാനും അവർക്കാവശ്യമുള്ളതു കണ്ടെത്താനും കുട്ടികളെ ആരും പഠിപ്പിക്കേണ്ടതില്ല.
മൊബൈൽ ഫോണോ കമ്പ്യൂട്ടറോ കിട്ടിയാൽ ആരും പറഞ്ഞുനൽകാതെ തന്നെ അവർ ഉപയോഗിക്കും. കുട്ടികളുടെ മൊബൈൽ ഉപയോഗം നിരീക്ഷിക്കണം. എന്നാൽ, പെട്ടെന്നൊരു ദിവസം ശ്രദ്ധിക്കാൻ തുടങ്ങിയാൽ അത് വിപരീത ഫലമേ ഉണ്ടാക്കൂ. മൊബൈൽ ഉപയോഗിക്കാൻ തുടങ്ങുേമ്പാഴേ സമയനിയന്ത്രണം വേണം. അത് ശീലമാക്കണം. മുതിർന്നവരിൽപോലും മൊബൈൽ ഫോൺ അഡിക്ഷൻ ഉണ്ട്. അമിതമായ മൊബൈൽ ഉപയോഗം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. പഠനാവശ്യത്തിനുള്ളതാണെങ്കിൽ അതിനുള്ള സംവിധാനം മാത്രം മൊബൈലിൽ മതി. വീട്ടിൽനിന്നോ അക്കൗണ്ടിൽനിന്നോ പണം നഷ്ടമാവുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. പണത്തിെൻറ മൂല്യം അറിയാതെ വളർത്തുന്നവരാണ് പണം ഉപയോഗിച്ച് കളിക്കാൻ തയാറാവുന്നത്.
പഠിപ്പിക്കണം സൈബർ സുരക്ഷ
സൈബർ സുരക്ഷയെ കുറിച്ച് പഠപ്പിക്കണം എം.ജെ. അരുൺ കുമാർ (കോട്ടയം സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ) പറയുന്നു. കുട്ടികൾക്ക് വരും വരായ്കകൾ അറിയില്ല. അതുകൊണ്ടാണല്ലോ അവരെ കുട്ടികൾ എന്നു വിളിക്കുന്നത്. ചതിക്കുഴിയിൽ ചാടുേമ്പാൾ മാത്രമാണ് തിരിച്ചറിയുന്നത്. പലപ്പോഴും ഇൻസ്റ്റഗ്രാം, ഫേസ്ബുക് വഴി പരിചയപ്പെടുന്ന അപരിചിതരാണ് ചതിക്കുഴികളിലേക്ക് എത്തിക്കുന്നത്. സാമ്പത്തികമായോ ശാരീരികമായോ ചൂഷണങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടാവും. കുട്ടികൾ ഇത്തരം ബന്ധങ്ങളിൽ ചെന്നുപെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. നേരത്തെ സുരക്ഷിത ഡ്രൈവിങ്ങിനെ കുറിച്ചാണ് ക്ലാസ് നയിച്ചിരുന്നത്. അതുവഴി ഏറെ ആളുകൾക്ക് ഇപ്പോൾ ഗതാഗത നിയമങ്ങളെക്കുറിച്ച് അറിയാം. അതുപോലെ സൈബർ സുരക്ഷയെക്കുറിച്ച് അവബോധം നൽകണം.
മൊബൈലിൽ എന്തൊക്കെ ഉപയോഗിക്കാം, ഉപയോഗിക്കരുത് എന്ന് കൃത്യമായി പറയണം കുട്ടികളോട്. കുട്ടികൾ ഗെയിം കളിക്കുന്നത് അറിയാൻ ബുദ്ധിമുട്ടില്ല. പഠനസമയം കഴിഞ്ഞും കുട്ടികൾ മൊബൈലിലാണെങ്കിൽ അവരെന്തുചെയ്യണം എന്ന് നിരീക്ഷിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. വീടിനകത്ത് തുറന്ന സ്ഥലത്ത് എല്ലാവർക്കും കാണുന്ന വിധത്തിലായിരിക്കണം കുട്ടികൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ സ്ഥാപിക്കേണ്ടത്. മുറിയടച്ചിരുന്ന് മൊബൈൽ ഫോൺ നോക്കാൻ അനുവദിക്കരുത്. കുട്ടികളെ വഴക്കുപറയാൻ പോലും ധൈര്യമില്ല രക്ഷിതാക്കൾക്ക്. ദുർബല ഹൃദയരായാണ് കുട്ടികളെ വളർത്തിയെടുക്കുന്നത്. സ്റ്റേഷനിൽ നിരവധി പേർ വരാറുണ്ട്. കുട്ടികൾ ഗെയിം കളിക്കുന്നു, അവരെ ഉപദേശിക്കണം എന്നാവശ്യപ്പെട്ട്. അത്തരം കാര്യങ്ങളിൽ കൃത്യമായി ഇടപെടാറുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.