കടൽ കടന്ന് വിദ്യ തേടി പോയവർ ഒരുകാലത്ത് അത്ഭുതമായിരുന്നു. ഇപ്പോൾ അധ്യയന വർഷം അവസാനിക്കുന്നതിനു മുമ്പു തന്നെ വിദേശ പഠനത്തിെൻറ സാധ്യതകളും ആരായുന്ന വിദ്യാർത്ഥികൾ ഒരു പതിവനുഭവമായി കഴിഞ്ഞു. ഉപരി പഠനത്തിന് വിദേശ രാജ്യങ്ങൾ തേടുേമ്പാൾ വിദ്യാർത്ഥികളെ അലട്ടുന്ന ചില തലവേദനകൾ ഏറെയാണ്. കോഴ്സുകളുടെ അംഗീകാരം, തൊഴിൽ സാധ്യത, പഠനച്ചെലവ്...അങ്ങനെ പോകുന്നു ആ നൂലാമാലകൾ.
ഇത്തരം ആശങ്കകളെല്ലാം പരിഹരിച്ച് കുറഞ്ഞ ചെലവിൽ ലോകത്ത് എല്ലായിടത്തും അംഗീകാരമുള്ളതും തൊഴിൽ സാധ്യതയുള്ളതുമായ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുകയാണ് നെതർലാൻഡിലെ സാക്സിയോൺ യൂനിവേഴ്സിറ്റി. അപ്ലൈഡ് സയൻസ് വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലാണ് സാക്സിയോൺ യൂനിവേഴ്സിറ്റിയിൽ പഠനാവസരം.
കിഴക്കൻ നെതർലാൻഡിലെ മൂന്ന് കാമ്പസുകളിലായി വ്യാപിച്ച് കിടക്കുന്ന അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റിയാണ് സാക്സിയോൺ. 27,000 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ 3,500 പേരും അന്താരാഷ്ട്ര വിദ്യാർഥികളാണ്. 30ഒാളം വിഷയങ്ങളിൽ സാക്സിയോണിൽ പഠനാവസരമുണ്ട്. അന്താരാഷ്ട്രനിലവാരത്തിൽ തൊഴിൽ സാധ്യത കൂടി മുൻനിർത്തി പഠിക്കാനുള്ള അവസരമാണ് സാക്സിയോൺ നൽകുന്നത്. പഠനത്തിന് ശേഷം അഞ്ച് മാസം ഇൻറ്റേൺഷിപ്പിനുള്ള അവസരവും യൂനിവേഴ്സിറ്റി നൽകും. ആധുനിക സാേങ്കതികവിദ്യയിലൂടെ ഗവേഷക വിദ്യാർഥികളോടൊപ്പം ചേർന്ന് പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിനുള്ള അവസരവും ഇവിടത്തെ പഠനത്തിലുടെ വിദ്യാർഥികൾക്ക് ലഭിക്കും.
അർഹരായ വിദേശവിദ്യാർഥികൾക്ക് സ്കോളർഷിപ്പും യൂനിവേഴ്സിറ്റിയിൽ നിന്ന് ലഭിക്കും. െഎ.ഇ.എൽ.ടി.എസിലെയും ആദ്യ സെമസ്റ്ററിലെയും പ്രകടനം വിലയിരുത്തിയാണ് സ്കോളർഷിപ്പുകൾ. നെതർലാൻഡിലെത്തുന്ന വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ ആദ്യവർഷത്തേക്കുള്ള താമസസൗകര്യവും യൂനിവേഴ്സിറ്റി നൽകും. യൂനിവേഴ്സിറ്റിയെ കുറിച്ച് കൂടുതലറിയാൻ: http://www.saxion.edu ph: +91-9811015119 ഏപ്രിൽ 11ന് യൂനിവേഴ്സിറ്റുമായി ബന്ധപ്പെട്ട വെബിനാറും യൂട്യൂബിൽ ലഭ്യമാവും. നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്ക് വെബിനാറിെൻറ ലിങ്ക് അഡ്രസ്സ് ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.