മലപ്പുറം: ഏഴ് വടക്കൻ ജില്ലകളിലെ അരലക്ഷത്തോളം കുട്ടികൾക്ക് പ്ലസ് വൺ പഠനത്തിന് ആശ്രയം ഒാപൺ സ്കൂളും സമാന്തര വിദ്യാലയങ്ങളും. ഉപരിപഠനത്തിനുള്ള അവസരം കുറവായതിനാൽ സ്കോൾ കേരളയിൽ (സ്റ്റേറ്റ് കൗൺസിൽ ഫോർ ഒാപൺ ആൻഡ് ലൈഫ്ലോങ് എജുക്കേഷൻ) രജിസ്റ്റർ ചെയ്ത് പഠിക്കാനൊരുങ്ങുകയാണ് വിദ്യാർഥികൾ.
വടക്കൻ ജില്ലകളിൽ പ്ലസ് വണ്ണിന് സീറ്റുകിട്ടാതെ പുറത്താകുന്ന വിദ്യാർഥികളിലാണ് സ്കോൾ കേരളയുടെ നിലനിൽപ്പ്. കഴിഞ്ഞവർഷം 67,991 കുട്ടികളാണ് സംസ്ഥാനത്ത് സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത് പ്ലസ് ടു പരീക്ഷ എഴുതിയത്. ഇവരിൽ 52,850 പേരും തൃശൂർ മുതൽ കാസർകോട് വരെ ജില്ലകളിൽ നിന്നുള്ളവരായിരുന്നു. സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത് പഠിച്ച ആകെ വിദ്യാർഥികളുടെ 77.73 ശതമാനം വരുമിത്. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ് -21,379 പേർ (31.44 ശതമാനം).
കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത് -9699 പേർ. പാലക്കാട് 8675ഉം തൃശൂരിൽ 5250ഉം കണ്ണൂരിൽ 3906ഉം കാസർകോട് 2012ഉം വയനാട് 1929ഉം വിദ്യാർഥികളാണ് സ്കോൾ കേരളയിൽ ചേർന്ന് പഠിച്ചത്. േശഷിച്ച 15,000 പേരാണ് ഏഴ് തെക്കൻ ജില്ലകളിൽനിന്നുള്ളത്. െറഗുലർ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന പത്തനംതിട്ടയിൽ സ്കോൾ കേരളയിൽ ചേർന്നത് 90 പേർ മാത്രം.
വടക്കൻ ജില്ലകളിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്ന് ഇൗവർഷവും കാര്യമായ നീക്കമുണ്ടായിട്ടില്ല. ഉയർന്ന ഫീസ് കാരണം അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പാവപ്പെട്ടവർക്ക് പഠനം അപ്രാപ്യമാണ്. ഇതിനാൽ ഇത്തരം സ്കൂളുകളിലെ സീറ്റുകൾ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയാണ് പതിവ്.
ഫീസുകളിൽ വൻ വർധന
മലപ്പുറം: സ്കോൾ കേരള, ഹയർ സെക്കൻഡറി പഠനത്തിനുള്ള ഫീസുകളിൽ വൻ വർധന വരുത്തി. ഒാപൺ െറഗുലർ സയൻസ് ഫീസ് 3200ൽനിന്ന് 3850 ആയും കമ്പ്യൂട്ടർ സയൻസ് 3400ൽനിന്ന് 4050 ആയും കൂട്ടി. ഹ്യുമാനിറ്റീസ്, കോമേഴ്സ് ഫീസുകൾ1700ൽനിന്ന് 2100 ആക്കി. കോമേഴ്സ് കമ്പ്യൂട്ടർ ആപ്ലിക്കേഷന് 2100ൽനിന്ന് 2800ആയും കൂട്ടി. പ്രൈവറ്റ് രജിസ്േട്രഷൻ ഫീസിൽ 100 രൂപയുടെ വർധനയുണ്ട്. ഫൈൻ, ഡ്യൂപ്ലിക്കേറ്റ് െഎ.ഡി, ടി.സി എന്നിവയുടെ നിരക്കും കൂട്ടി. ജൂൺ 13ന് ഹയർ സെക്കൻഡറി അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.