തമിഴ്​നാട്ടിൽ എൻജിനീയറിങ്​ പഠനം തെരഞ്ഞെടുക്കുന്ന എസ്​.സി/എസ്​.ടി വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ്​

ചെന്നൈ: തമിഴ്​നാട്ടിൽ എൻജിനീയറിങ്​ കോളജുകളിൽ എസ്​.സി/എസ്​.ടി വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുറവ്​. മുൻ വർഷങ്ങളെ അപേക്ഷിച്ച്​ 50 ശതമാനത്തോളം കുറവാണ്​ രേഖപ്പെടുത്തുന്നത്​.

പോസ്റ്റ്​ മെട്രിസ്​ സ്​കോളർഷിപ്പ്​ മാനദണ്ഡം കടുപ്പിച്ചത്​ കാരണമാണ്​ വിദ്യാർഥികൾക്ക്​ അവസരം നഷ്​ടമാകുന്നതെന്ന്​ ആക്​ടിവിസ്റ്റുകൾ ആരോപിച്ചു. 2016-17നും 2020-21നും ഇടയിലാണ്​ എസ്​.സി/എസ്​.ടി വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുറവ്​. സാ​ങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ അധീനതയിലുള്ള കോളജുകളിലെ കണക്കുകളുടെ അടിസ്​ഥാനത്തിലായിരുന്നു പഠനം.

കേന്ദ്രസർക്കാറിന്‍റെ സ്​കോളർഷിപ്പുകളിലൊന്നായ പോസ്റ്റ്​ മെട്രിക്​ മാനദണ്ഡങ്ങൾ സംസ്​ഥാന സർക്കാർ 2017 ആഗസ്റ്റ്​ മുതൽ കടുപ്പിച്ചതാണ്​ വിദ്യാർഥികളെ വലക്കാൻ കാരണം. ഇതോടെ സ്വയംഭരണ കോളജുകളിലെ സർക്കാർ, മ​ാനേജ്​മെന്‍റ്​ ക്വോട്ട സീറ്റുകളിലെ ഫീസ്​ ഏകീകരിച്ചിരുന്നു. ഇതോടെ മാനേജ്​മെന്‍റ്​ ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക്​ ട്യൂഷൻ ഫീസ്​ ഭാഗികമായി മാ​ത്രമാണ്​ തിരിച്ചുലഭിച്ചത്​.

മെയിന്‍റനൻസ്​ അലവൻസ്​, പഠനയാത്ര അലവൻസ്​, ബുക്ക്​ അലവൻസ്​, ട്യൂഷൻ ഫീസ്​ തുടങ്ങിയവ ഈ സ്​കോളർഷിപ്പിൽ ഉൾപ്പെടും. സ്​കോളർഷിപ്പ്​ ലഭിച്ച വിദ്യർഥികൾക്ക്​ 10ാം ക്ലാസിന്​ ശേഷം ഏതു പ്രഫഷനൽ കോഴ്​സിന്​ ചേർന്നാലും ഫീസ്​ ഈ സ്​കോളർഷിപ്പ്​ വഴി ലഭ്യമാകുമായിരുന്നു.

2012-17 കാലയളവിൽ മുഴുവൻ ട്യൂഷൻ ഫീസും തിരിച്ചുനൽകുമായിരുന്നു. ഇതോടെ അക്കാലയളവിൽ കൂടുതൽ കുട്ടികൾ പ്രഫഷനൽ കോഴ്​സുകൾ തെരഞ്ഞെടുത്തിരുന്നു. വിദ്യാർഥികളുടെ എണ്ണത്തിൽ 270 ശതമാനം വർധനവു​മുണ്ടായി. എന്നാൽ, 2016-17 കാലയളവിൽ 35,014 വിദ്യാർഥികൾ എൻജിനീയറിങ്​ പഠനം തെരഞ്ഞെടുത്തെങ്കിൽ 2020-21ൽ ഇത്​ 17,518 ആയി കുറയുകയായിരുന്നു.

സ്​കീം നടപ്പാക്കിയതോടെ സർക്കാറിന്‍റെ ബാധ്യത 353.55 കോടിയിൽനിന്ന്​ 1,526.46 കോടിയായി ഉയർന്നിരുന്നു. കേന്ദ്രം ഈ തുക മുഴുവൻ നൽകിയില്ലെന്ന്​ എ.ഐ.എ.ഡി.എം.കെ സർക്കാർ അറിയിക്കുകയും ചെയ്​തിരുന്നു. ഇതിനുപിന്നാലെയാണ്​ മാനദണ്ഡങ്ങൾ കടുപ്പിച്ചുള്ള സർക്കാറിന്‍റെ തീരുമാനം. 

Tags:    
News Summary - SC/ST engineering admissions drop by 50Percent in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.