തൃശൂർ: അഫിലിയേഷൻ വിലക്കപ്പെട്ട സ്വാശ്രയ മെഡിക്കൽ കോളജുകൾ നൽകിയ വിശദീകരണത്തിൽ ആരോഗ്യ സർവകലാശാലക്ക് അതൃപ്തി. കോളജുകൾ നൽകിയ വിശദീകരണം പരിശോധിക്കുേമ്പാൾ തൃപ്തികരമായി തോന്നുന്നില്ലെന്നും എന്തു വേണമെന്ന് ശനിയാഴ്ച ചേരുന്ന ഗവേണിങ് കൗൺസിൽ യോഗം തീരുമാനിക്കുമെന്നും സർവകലാശാലയിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇന്നുച്ചക്ക് രണ്ടിന് തിരുവനന്തപുരം െഗസ്റ്റ് ഹൗസിലാണ് ഗവേണിങ് കൗൺസിൽ യോഗം.
അധ്യാപകരുടെ കുറവ് നികത്തിയതിെൻറ നിയമനോത്തരവ് ഹാജരാക്കിയാൽ അഫിലിയേഷൻ നൽകാവുന്നതാണ്. എന്നാൽ, സൗകര്യങ്ങളുടെയും രോഗികളുടെയും കുറവ് സംബന്ധിച്ച െവറും വിശദീകരണംകൊണ്ട് കാര്യമില്ല. സർവകലാശാല പ്രതിനിധികൾ നേരിൽ ചെന്ന് ബോധ്യപ്പെട്ട കുറവുകളുടെ പേരിലാണ് അഫിലിയേഷൻ വിലക്കിയത്. വേണ്ടത്ര സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നും ആവശ്യത്തിന് രോഗികളുണ്ടെന്നും ചിലപ്പോൾ പരിശോധിച്ച് ബോധ്യപ്പെടേണ്ടി വരും. അതിൽ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് ഗവേണിങ് കൗൺസിലാണ്.
അഫിലിയേഷൻ വിലക്കിയ ഗവ. മെഡിക്കൽ േകാളജുകളിൽ നിശ്ചിത സമയത്തിനകം കുറവുകൾ നികത്തുമെന്ന ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ഉറപ്പിെൻറ അടിസ്ഥാനത്തിലാണ് പ്രവേശനത്തിന് അനുമതി നൽകിയത്. ഇൗ നടപടിക്ക് ഗവേണിങ് കൗൺസിലിെൻറ അംഗീകാരം ആവശ്യമുണ്ട്. സ്വാശ്രയ ഡെൻറൽ കോളജുകളുടെ കാര്യത്തിലും പരിശോധന വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും സർവകലാശാലയിലെ ഉന്നതൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.