തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഹൈകോടതി നിർദേശിച്ച പ്രകാരമുള്ള സമയക്രമം സംബന്ധിച്ച് വ്യാഴാഴ്ച പുതിയ വിജ്ഞാപനമിറങ്ങിയേക്കും. ഇതുസംബന്ധിച്ച് സർക്കാർ നിർദേശം കാത്തിരിക്കുകയാണ് പ്രവേശന പരീക്ഷ കമീഷണറേറ്റ്. കോടതിവിധിയുടെ പകർപ്പ് ബുധനാഴ്ചയോടെയാണ് സർക്കാറിന് ലഭിച്ചത്. പുതിയ സമയക്രമം സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കുകയും വേണം. ഇതിനു ശേഷമായിരിക്കും പ്രവേശന പരീക്ഷ കമീഷണറുടെ വിജ്ഞാപനം പ്രസിദ്ധീകരിക്കുക.
അതെസമയം, കഴിഞ്ഞ 19ന് പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെൻറ് പ്രകാരം സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് അലോട്ട്മെൻറ് ലഭിച്ചവർ ഫീസടച്ച് വ്യാഴാഴ്ച വൈകീട്ട് അഞ്ചിനകം പ്രവേശനം നേടണം. സ്വാശ്രയ കോളജുകളിലേക്ക് അലോട്ട്മെൻറ് ലഭിച്ചവർക്ക് പ്രവേശനം ഉറപ്പാക്കാനുള്ള സമയവും വ്യാഴാഴ്ച അവസാനിക്കും. അലോട്ട്മെൻറ് മെമ്മോയിൽ നിർദേശിച്ച ഫീസ് ഡിമാൻറ് ഡ്രാഫ്റ്റായി വ്യാഴാഴ്ച വൈകീട്ട് അഞ്ചിനകം പ്രവേശന പരീക്ഷ കമീഷണറേറ്റിൽ എത്തിക്കണം. ഇവർ ഇൗ ഘട്ടത്തിൽ പ്രവേശനം നേടേണ്ടതില്ല. ഫീസ് അടയ്ക്കാത്തവരെ പ്രേവശനത്തിനായി പരിഗണിക്കില്ല. ഇതിനുശേഷം നടത്താനായി കോടതി നിർദേശിച്ച അലോട്ട്മെൻറിെൻറ സമയക്രമം സംബന്ധിച്ചാണ് പുതിയ വിജ്ഞാപനം ഇറക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.