തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയ സമിതി ഫീസ്ഘടന പുതുക്കി നിശ്ചയിച്ചു. സമിതി അധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്രബാബുവിെൻറ അധ്യക്ഷതയിൽ യോഗം ചേർന്നാണ് ഫീസ്ഘടന നിശ്ചയിച്ചത്. ഫീസ്ഘടന വെള്ളിയാഴ്ച ഹൈകോടതിയെ അറിയിക്കുമെന്ന് ചെയർമാൻ അറിയിച്ചു. അഞ്ച് ലക്ഷത്തിനും 5.25 ലക്ഷത്തിനുമിടയിൽ ഏകീകൃത ഫീസാണ് നിശ്ചയിച്ചതെന്നാണ് സൂചന. എൻ.ആർ.െഎ േക്വാട്ടയിൽ 20 ലക്ഷം ഫീസ് തന്നെ തുടർന്നേക്കും.
നേരേത്ത 85 ശതമാനം സീറ്റുകളിൽ അഞ്ചര ലക്ഷവും എൻ.ആർ.െഎ േക്വാട്ടയിൽ 20 ലക്ഷവുമാണ് പ്രവേശന മേൽേനാട്ട സമിതി ഫീസ് നിശ്ചയിച്ചത്. ഇൗ തീരുമാനം നിയമപ്രശ്നങ്ങളെ തുടർന്ന് റദ്ദാക്കുകയായിരുന്നു. ഡെൻറലിൽ 2.5 ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയിലാണ് പുതിയ ഫീസെന്നാണ് സൂചന. നേരത്തേയിത് 2.5 ലക്ഷം രൂപയായിരുന്നു. െമഡിക്കലിൽ കഴിഞ്ഞവർഷത്തെ ഫീസ് ഘടനയിൽ പ്രവേശനത്തിന് തയാറായ പെരിന്തൽമണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.െഎ മെഡിക്കൽ കോളജ് എന്നിവ ഒഴികെയുള്ള സ്വാശ്രയ കോളജുകൾക്ക് പുതിയ ഫീസ്ഘടന ബാധകമാകും. പരിയാരം സഹകരണ മെഡിക്കൽ കോളജിനും പുതിയ ഏകീകൃത ഫീസ് തന്നെയായിരിക്കും ബാധകമാകുക.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയം സംബന്ധിച്ച് സർക്കാർ നേരത്തേ ഒാർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഫീസ് നിർണയത്തിനായി 10 അംഗ സമിതിയെ ആണ് നിർദേശിച്ചിരുന്നത്. എന്നാൽ, ഇതിന് വിരുദ്ധമായി സ്വാശ്രയ പ്രവേശന മേൽേനാട്ട സമിതി ഫീസ് നിർണയിച്ചത് ചോദ്യംചെയ്ത് മാനേജ്മെൻറുകൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സർക്കാർ ഒാർഡിനൻസ് ഭേഭഗതി ചെയ്ത് വിജ്ഞാപനം നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഭേദഗതി ഒാർഡിനൻസിൽ ഗവർണർ ഒപ്പിട്ടു.
നേരേത്ത നടത്തിയ ഫീസ് നിർണയം റദ്ദാക്കി വ്യാഴാഴ്ച ചേർന്ന ഫീസ് നിർണയ സമിതി പുതിയ ഫീസ്ഘടന നിശ്ചയിക്കുകയുമായിരുന്നു. പ്രശ്നത്തിൽ കോടതി നിലപാട് നിർണായകമാണ്. ഒാർഡിനൻസ് ഭേദഗതി വരുത്തിയത് കഴിഞ്ഞ ദിവസം സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.