തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ കമീഷണറുടെ അവസാന അലോട്ട്മെൻറ് പൂർത്തിയായപ്പോഴും എൻ.ആർ.െഎ ക്വോട്ടയിൽ 61 എം.ബി.ബി.എസ് സീറ്റുകൾ ഒഴിവ്. രണ്ട് അലോട്ട്മെൻറുകൾക്ക് ശേഷം ഒഴിവുവന്ന 456 സീറ്റുകളിലേക്ക് ഒാപ്ഷൻ പ്രകാരം പ്രവേശന പരീക്ഷ കമീഷണർ 395 സീറ്റുകളിലേക്കാണ് അലോട്ട്മെൻറ് നൽകിയത്.
ഇതിൽ 21 സീറ്റുകൾ സർക്കാർ മെഡിക്കൽ കോളജുകളിലാണ്. തൊടുപുഴ അൽഅസ്ഹർ, ഒറ്റപ്പാലം പി.കെ. ദാസ്, പാലക്കാട് കരുണ, കോഴിക്കോട് മലബാർ, അടൂർ മൗണ്ട് സിയോൺ, കാരക്കോണം സി.എസ്.െഎ, തിരുവനന്തപുരം എസ്.യു.ടി എന്നീ കോളജുകളിലാണ് സീറ്റൊഴിവ്.
രണ്ടാം അലോട്ട്മെൻറിനുശേഷം എൻ.ആർ.െഎ സീറ്റുകൾ ഒന്നടങ്കം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഇവ സ്റ്റേറ്റ് മെറിറ്റിലേക്ക് മാറ്റി നൽകാൻ പ്രവേശന പരീക്ഷ കമീഷണർ കോളജുകളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തയാറായില്ല. ഇതോടെയാണ് മോപ് അപ് അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ 61 സീറ്റുകൾ ബാക്കിയായത്.
ഇൗ സീറ്റുകൾ നികത്താനായി പ്രവേശന പരീക്ഷ കമീഷണർ എൻ.ആർ.െഎ ക്വോട്ട സീറ്റിലേക്ക് തയാറാക്കിയ കാറ്റഗറി പട്ടികയിൽനിന്ന് ഒഴിവിെൻറ പത്തിരട്ടിപേർ അടങ്ങിയ പട്ടിക നൽകും. ഇൗ പട്ടികയിൽനിന്ന് കോളജുകൾക്ക് സീറ്റ് നികത്താം. എൻ.ആർ.െഎ സീറ്റ് സ്റ്റേറ്റ് മെറിറ്റിലേക്ക് തരംമാറ്റണമെങ്കിൽ പ്രവേശന പരീക്ഷ കമീഷണറുടെ അനുമതി ആവശ്യമാണ്.
സ്റ്റേറ്റ് മെറിറ്റിലേക്ക് മാറ്റിയാൽപോലും കമീഷണർ നൽകുന്ന മെറിറ്റ് പട്ടികയിൽനിന്ന് മാത്രമേ കോളജുകൾക്ക് അലോട്ട്മെൻറ് നടത്താനാകൂ. സ്റ്റേറ്റ് മെറിറ്റിലും മറ്റ് സംവരണ ക്വോട്ടയിലുമുള്ള മുഴുവൻ സീറ്റുകളും മോപ് അപ് അലോട്ട്മെൻറിലൂടെ നികത്തി. ഇതോടെ ഒഴിവുവരുന്ന സീറ്റുകൾ സ്വന്തം നിലക്ക് നികത്താമെന്ന സ്വാശ്രയ കോളജുകളുടെ കണക്കുകൂട്ടൽ പാളി.
തിരുവനന്തപുരം: എം.ബി.ബി.എസ് മോപ് അപ് കൗൺസലിങ് അലോട്ട്മെൻറ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മോപ് അലോട്ട്മെൻറ് സംബന്ധിച്ച വിവരങ്ങളും അലോട്ട്മെൻറ് മെമ്മോയും വിദ്യാർഥികളുടെ ഹോംപേജിൽ ലഭ്യമാണ്.
മോപ് അപ് അലോട്ട്മെൻറ് പ്രകാരം പുതുതായി അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും, പ്രവേശന പരീക്ഷ കമീഷണറുടെ പേരിൽ അടയ്ക്കേണ്ടതുമായ തുക ഡിസംബർ 24നകം ഓൺലൈൻ പേയ്മെൻറ് മുഖാന്തരമോ ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ ഒടുക്കണം.
അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാർഥികളും അതാത് കോളജുകളിൽ ഡിസംബർ 24ന് വൈകീട്ട് നാലിന് മുമ്പ് പ്രവേശനം നേടണം. അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ 'Data Sheet' മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.