തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിന് കോളജുകള്‍ 22 ലക്ഷം വരെ വാർഷിക ഫീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന മുന്നറിയിപ്പുമായി പ്രവേശന പരീക്ഷാ കമീഷണര്‍. ഫീസ് നിര്‍ണയസമിതി 6.32 ലക്ഷം മുതല്‍ 7.65 വരെ താൽക്കാലിക ഫീസാണ് വിവിധ കോളജുകള്‍ക്ക് നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് പ്രവേശന പരീക്ഷാ കമീഷണര്‍ വിജ്ഞാപനമിറക്കുകയും ചെയ്തു.
ഇതിനെക്കാൾ കൂടിയ തുക കോടതിയോ കോടതി ചുമതലപ്പെടുത്തുന്ന ഏജന്‍സിയോ ഫീസായി നിശ്ചയിച്ചാല്‍ അത് നൽകാന് വിദ്യാര്‍ഥികള്‍ ബാധ്യസ്ഥരായിരിക്കുമെന്ന ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പ്രവേശന പരീക്ഷാ കമീഷണറുടെ മുന്നറിയിപ്പ്. 10 കോളജുകള്‍ ആവശ്യപ്പെട്ട ഉയര്‍ന്ന ഫീസാണ് പ്രവേശനപരീക്ഷ കമീഷണര്‍ ചൂണ്ടിക്കാട്ടിയത്.
മറ്റ് കോളജുകളുടെ അധിക ഫീസ് ലഭ്യമായിട്ടില്ലെന്നും പ്രവേശന പരീക്ഷ കമീഷണറുടെ വിജ്ഞാപനത്തിൽ പറയുന്നു. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയസമിതി നിശ്ചയിച്ച ഫീസ് ഘടന സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്.
കേസിൽ അന്തിമ വിധിക്ക് അനുസൃതമായിരിക്കും ഫീസ് ഘടനയെന്ന് വിദ്യാർഥികെള അറിയിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് കോളജുകൾ ആവശ്യെപ്പടുന്ന ഫീസ് ഘടന പ്രവേശന പരീക്ഷ കമീഷണർ വിജ്ഞാപനത്തിലൂടെ അറിയിച്ചത്.
കോളജുകൾ ആവശ്യപ്പെട്ട ഫീസ് ഘടന:
കൊല്ലം ട്രാവന്‍കൂര്‍ -ജനറല്‍ 11 ലക്ഷം, എന്‍.ആര്.ഐ 20 ലക്ഷം
മലബാര്‍, കോഴിക്കോട് -ജനറല്‍ 12.37 ലക്ഷം, എന്‍.ആര്.ഐ 25 ലക്ഷം
ഗോകുലം, തിരുവനന്തപുരം- ജനറല്‍ 12.65 ലക്ഷം, എന്‍.ആര്.ഐ 46,000 യു.എസ് ഡോളര്‍
പി.കെ. ദാസ് പാലക്കാട്- ജനറല്‍ 22 ലക്ഷം, എന്‍.ആര്.ഐ 25 ലക്ഷം
കരുണ, പാലക്കാട്- ജനറല്‍ 19.50 ലക്ഷം, എന്‍.ആര്.ഐ 30 ലക്ഷം
മൗണ്ട് സിയോൺ, പത്തനംതിട്ട- ജനറല്‍ 15 ലക്ഷം, എന്‍.ആര്.ഐ 25 ലക്ഷം
അല്‍ അസ്ഹര്‍, തൊടുപുഴ- ജനറല്‍ 15,41,680, എന്‍.ആര്.ഐ 25 ലക്ഷം
കെ.എം.സി.ടി, കോഴിക്കോട് -12 ലക്ഷം, എന്‍.ആര്.ഐ 25 ലക്ഷം
ഡി.എം വിംസ്, വയനാട് - ജനറല്‍ 15 ലക്ഷം, എന്‍.ആര്.ഐ 25 ലക്ഷം
ബിലീവേഴ്സ്, തിരുവല്ല -11.50 ലക്ഷം, എന്‍.ആര്.ഐ 20 ലക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.