സെൻട്രൽ പോളിടെക്നിക് കോളജിൽ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ-ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) കോഴ്സിൽ നിലവിലുള്ള ഒഴിവിലേക്ക് നടത്തുന്ന സ്പോട്ട് അഡ്മിഷൻ നവംബർ 15ലേക്ക് മാറ്റി.

എസ്.എസ്.എൽ.സി/തത്തുല്യ കോഴ്സും (മെഷീനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രോസസിങ് ഓപറേറ്റർ, ഫ്രൗണ്ടി മാൻ, ടൂൾ ആൻഡ് ഡൈ മേക്കർ (ജിഗ്സ് ആൻഡ് ഫിക്സ്ചേർഡ് ആൻഡ് ടൂൾ ആൻഡ് ഡൈ മേക്കർ (ഡൈസ് ആൻഡ് മോൾഡ്സ്)) എന്നിവയിൽ ഏതെങ്കിലുമൊരു ട്രേഡിൽ ഐ.ടി.ഐ ജയിച്ചവർക്കും ഫിറ്റിങ്/ കാർപെന്‍ററി/ ടെർനിങ് ട്രേഡിൽ ഏതെങ്കിലുമൊന്നിൽ ടി.എച്ച്.എസ്.എൽ.സി ജയിച്ചവർക്കും പങ്കെടുക്കാം. അഡ്മിഷൻ സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കണം.

Tags:    
News Summary - Spot admission-central polytechnic college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.