ഒന്നാംക്ലാസ്​ മുതൽ പ്ലസ് ​ടു വരെ  ഇനി എസ്​.എസ്​.എ നിയന്ത്രണത്തിൽ

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം​ക്ലാ​സ്​ മു​ത​ൽ പ്ല​സ് ​ടു ​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​നി നി​യ​ന്ത്രി​ക്കു​ന്ന​ത്​ സ​മ​ഗ്ര ശി​ക്ഷാ അ​ഭി​യാ​ൻ. നി​ല​വി​ലെ സ​ർ​വ​ശി​ക്ഷ അ​ഭി​യാ​നും (എ​സ്.​എ​സ്.​​എ) രാ​ഷ്​​ട്രീ​യ മാ​ധ്യ​മി​ക് ശി​ക്ഷ അ​ഭി​യാ​നും (ആ​ർ.​എം.​എ​സ്.​​എ) ല​യി​പ്പി​ക്കും. ദേ​ശീ​യ​ത​ല​ത്തി​ൽ ര​ണ്ടി​നും​കൂ​ടി ഒ​രു സ്ഥാ​പ​നം മ​തി​യെ​ന്നാ​ണ്​ കേ​ന്ദ്ര തീ​രു​മാ​നം അ​ന​ു​സ​രി​ച്ച്​ പു​തി​യ എ​സ്.​എ​സ്.​എ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ എ​ട്ടാം ക്ലാ​സ്​ വ​രെ​യു​ള്ള​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ എ​സ്.​എ​സ്.​​എ​യും ഒ​മ്പ​തു മു​ത​ൽ പ്ല​സ് ​ടു ​വ​രെ ആ​ർ.​എം.​എ​സ്.​എ​യു​മാ​ണ് നോ​ക്കു​ന്ന​ത്. നി​ല​വി​ൽ ര​ണ്ടു സൊ​സൈ​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച് അ​തി​നു​കീ​ഴി​ലാ​ണ് ഇ​​വ​യു​ടെ പ്ര​വ​ർ​ത്ത​നം. 

ഇൗ ​ര​ണ്ടു സൊ​സൈ​റ്റി​ക​ളും പി​രി​ച്ചു​വി​ടും. പ​ക​രം പു​തി​യ​ത്​ രൂ​പ​വ​ത്​​ക​രി​ക്കും. നി​ല​വി​ലെ ര​ണ്ടു സൊ​സൈ​റ്റി​ക​ളു​ടെ​യും സ്വ​ത്തു​ക്ക​ളും ബാ​ധ്യ​ത​ക​ളും പു​തി​യ സൊ​സൈ​റ്റി​ക്ക്​ കൈ​മാ​റും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യി ഗ​വേ​ണി​ങ്​ കൗ​ൺ​സി​ലും പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യി നി​ർ​വാ​ഹ​ക സ​മി​തി​യും ഉ​ണ്ടാ​കും. സൊ​സൈ​റ്റി​യു​ടെ നി​യ​മാ​വ​ലി​യും ച​ട്ട​ങ്ങ​ളും ഒ​രു മാ​സ​ത്തി​ന​കം ത​യാ​റാ​ക്കും. നി​ല​വി​ലെ വെ​വ്വേ​റെ മേ​ധാ​വി​ക​ൾ​ക്കു​പ​ക​രം പു​തി​യ എ​സ്.​എ​സ്.​​എ​ക്ക്​ ഒ​രു മേ​ധാ​വി​യേ ഉ​ണ്ടാ​കൂ. 

സൊ​സൈ​റ്റി രൂ​പ​വ​ത്​​ക​ര​ണ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തെ നി​യ​മി​ക്കും. ജി​ല്ലാ, താ​ലൂ​ക്ക്​ ത​ല​ങ്ങ​ളി​ലു​ള്ള ഓ​ഫി​സു​ക​ളും ല​യി​പ്പി​ക്കും. സ​മ​ഗ്ര ശി​ക്ഷാ അ​ഭി​യാ​നു​ള്ള കേ​ന്ദ്ര ധ​ന​സ​ഹാ​യം കു​റ​വാ​യ​തി​നാ​ൽ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ്​ കു​റ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​വും വൈ​കാ​തെ ഉ​ണ്ടാ​യേ​ക്കും.കേ​ര​ളാ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​ക്ക​ല്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ (കി​ല) ജീ​വ​ന​ക്കാ​ർ​ക്കും സ്​​റ്റേ​റ്റ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റൂ​റ​ല്‍ ​െഡ​വ​ല​പ്മ​െൻറ്​ ജീ​വ​ന​ക്കാ​ര്‍ക്കും 2014 ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ മു​ൻ​പ്രാ​ബ​ല്യ​ത്തോ​ടെ ശ​മ്പ​ള​പ​രി​ഷ്ക​ര​ണം അ​നു​വ​ദി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ സ്​​റ്റ​ഡീ​സ് ഇ​ന്‍ ദ ​ഹെ​റി​റ്റേ​ജ് ഓ​ഫ് കോ​സ്​​റ്റ​ല്‍ കേ​ര​ള പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്ന​തു​വ​രെ പ്ര​ഫ. കേ​ശ​വ​ന്‍ വെ​ളു​ത്താ​ട്ടി​നെ പു​ന​ര്‍നി​യ​മ​ന വ്യ​വ​സ്ഥ​യി​ല്‍ മു​സി​രി​സ് ​േപ്രാ​ജ​ക്ട് ലി​മി​റ്റ​ഡി​ല്‍ ക​ണ്‍സ​ള്‍ട്ട​ൻ​റാ​യി നി​യ​മി​ക്കും. 

മേ​ലാ​റ്റൂ​ര്‍ ആ​ര്‍.​എം ഹൈ​സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന് സ്വ​യം വി​ര​മി​ക്ക​ല്‍ പ​ദ്ധ​തി പ്ര​കാ​രം വി​ര​മി​ക്കു​ന്ന​തി​ന്​ അ​നു​മ​തി ന​ല്‍കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

Tags:    
News Summary - SSA Control From 1st Standard to Plus Two - Education News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.