തിരുവനന്തപുരം: പാഠ്യേതര നേട്ടങ്ങൾക്ക് ഇരട്ട ആനുകൂല്യം നൽകുന്നത് നിർത്തലാക്കി എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷയിലെ ഗ്രേസ് മാർക്ക് മാനദണ്ഡങ്ങൾ പുതുക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. ഒരേ നേട്ടത്തിന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കും ഹയർസെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയൻറും നൽകുന്ന രീതി ഇതോടെ അവസാനിക്കും.
അന്തർദേശീയ, ദേശീയ, സംസ്ഥാനതല കായിക മത്സരങ്ങളിലും കലോത്സവത്തിലും ജയിക്കുന്നവർക്ക് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷയിൽ നൽകുന്ന ഗ്രേസ് മാർക്കും ഏകീകരിച്ചു. സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം, കായികമേള എന്നിവയിൽ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിക്കുന്നവർക്ക് 20 മാർക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 17 മാർക്കും മൂന്നാം സ്ഥാനത്തിന് 14 മാർക്കും ലഭിക്കും.
സംസ്ഥാന സ്കൂൾ കലോത്സവം/ സ്കൂൾ ശാസ്ത്രോത്സവം/ ശാസ്ത്ര സെമിനാർ/ സി.വി. രാമൻപിള്ള ഉപന്യാസ മത്സരം/ രാമാനുജൻ മെമ്മോറിയിൽ പേപ്പർ പ്രസന്റേഷൻ/ വാർത്ത വായന മത്സരം/ ഭാസ്കരാചാര്യ സെമിനാർ/ ടാലൻറ് സെർച് -ശാസ്ത്രം/ഗണിത ശാസ്ത്രം/ സാമൂഹികശാസ്ത്രം - എ ഗ്രേഡ് 20 മാർക്ക്, ബി ഗ്രേഡ് 15 മാർക്ക്, സി -ഗ്രേഡ് 10 മാർക്ക്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നിശ്ചയിച്ചുനൽകുന്നവക്ക് യഥാക്രമം: 20, 17, 14 മാർക്ക്.
• സ്പെഷൽ സ്കൂൾ കലോത്സവം - എ ഗ്രേഡ് -25, ബി. ഗ്രേഡ് -20, സി ഗ്രേഡ് -15.
• ജൂനിയർ റെഡ്ക്രോസ് -10
• സ്റ്റുഡൻറ് പൊലീസ് കാഡറ്റ് -20.
• സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് -എ ഗ്രേഡ് 20, ബി 15, സി 10.
• ദേശീയ ബാലശാസ്ത്ര കോൺഗ്രസ് -25.
• സ്കൗട്സ് ആൻഡ് ഗൈഡ്സ് 80 ശതമാനം ഹാജർ സഹിതമുള്ള പങ്കാളിത്തം -ഹയർസെക്കൻഡറി -25, ഹൈസ്കൂൾ -18.
• രാജ്യപുരസ്കാർ/ചീഫ് മിനിസ്റ്റർ ഷീൽഡ് -ഹയർസെക്കൻഡറി -40, ഹൈസ്കൂൾ - 20.
• രാഷ്ട്രപതി സ്കൗട്സ് ആൻഡ് ഗൈഡ്സ് ഹയർസെക്കൻഡറി-50, രാഷ്ട്രപതി അവാർഡ് ഹൈസ്കൂൾ -25.
• എൻ.എസ്.എസ്: റിപ്പബ്ലിക് ഡേ ക്യാമ്പ് -40. എൻ.എസ്.എസ് സർട്ടിഫിക്കറ്റ് -20.
• ലിറ്റിൽ കൈറ്റ്സ് - 15.
• ജവഹർലാൽ നെഹ്റു എക്സിബിഷൻ -25.
• ബാലശ്രീ അവാർഡ് -15.
• ലീഗൽ സർവിസസ് അതോറിറ്റി ക്വിസ് ഒന്നാം സ്ഥാനം -അഞ്ച്, രണ്ടാം സ്ഥാനം -മൂന്ന്.
• സർഗോത്സവം - എ ഗ്രേഡ് 15, ബി ഗ്രേഡ് 10.
• സതേൺ ഇന്ത്യ സയൻസ് ഫെയർ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് - 22.
അന്തർദേശീയ മത്സരം: ഒന്നാം സ്ഥാനം -100, രണ്ടാം സ്ഥാനം -90, മൂന്നാം സ്ഥാനം 80, പങ്കാളിത്തം -75.
ദേശീയ മത്സരം: ഒന്നാം സ്ഥാനം -50, രണ്ടാം സ്ഥാനം -40, മൂന്നാം സ്ഥാനം -30, പങ്കാളിത്തം -25.
സംസ്ഥാനതലം: ഒന്നാം സ്ഥാനം -20, രണ്ടാം സ്ഥാനം -17, മൂന്നാം സ്ഥാനം -14,
• വിദ്യാഭ്യാസ വകുപ്പ്/ സ്പോർട്സ് കൗൺസിൽ/ കായികവകുപ്പ് എന്നിവ അംഗീകരിച്ചതോ അസോസിയേഷനുകൾ നടത്തുന്ന അക്വാട്ടിക്, അത്ലറ്റിക് എന്നീ മത്സരങ്ങളിലും ഗെയിംസ് ഇനങ്ങളിലും നാലാം സ്ഥാനം വരെ നേടുന്നവർക്ക് -ഏഴ്.
റിപ്പബ്ലിക് ഡേ ക്യാമ്പ്/ സൈനിക് ക്യാമ്പ്/ ഒാൾ ഇന്ത്യ നൗെസെനിക ക്യാമ്പ് / ഒാൾ ഇന്ത്യ വായു സൈനിക് ക്യാമ്പ്/ എസ്.പി.എൽ.എൻ.െഎ.സി/ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം -40.
നാഷനൽ ഇൻറഗ്രേഷൻ ക്യാമ്പ്/ ഏക് ഭാരത് ശ്രേഷ്ഠതാ ഭാരത്/ റോക്ക് ൈക്ലംബിങ് ട്രെയിനിങ് ക്യാമ്പ്/ അഡ്വാൻസ് ലീഡർഷിപ് ക്യാമ്പ്/ ബേസിക് ലീഡർഷിപ് ക്യാമ്പ്/ ട്രക്കിങ് പ്രീ ആർ.സി.സി/ അറ്റാച്മെൻറ് ക്യാമ്പ്/ പ്രീ ടി.എസ്.എസി/ എൻ.എസ്.സി/ പ്രീ വി.എസ്.സി, െഎ.ജി.സി/ ബേസിക് പാരാ കോഴ്സ്/ സെൻട്രലി ഒാർഗ. ക്യാമ്പുകൾ എന്നിവയിൽ പെങ്കടുത്തവർക്ക് -30. എൻ.സി.സി പ്രവർത്തനങ്ങളിൽ 75 ശതമാനത്തിൽ കുറയാത്ത ഹാജറുള്ളവർക്ക് -20.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.