തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം വൈകുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഇൗ മാസം 17ന് തന്നെ തുടങ്ങാനുള്ള ഒരുക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട്. ബുധനാഴ്ചയോടെ തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പരീക്ഷ മാറ്റിവെക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ തീരുമാനം വൈകുന്നത് ഗുണകരമല്ലെന്ന് കണ്ടാണ് മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകുന്നത്.
തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം വന്നില്ലെങ്കിൽ വ്യാഴാഴ്ചയോടെ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിെൻറ തീരുമാനം. പരീക്ഷ മാറ്റത്തിന് അനുമതി തേടിയുള്ള സർക്കാറിെൻറ അപേക്ഷ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയിരുന്നു. പരീക്ഷ അടുത്തിട്ടും തീയതിയുടെ കാര്യത്തിൽ അവസാന സമയത്ത് വന്ന അനിശ്ചിതത്വം വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഒരാഴ്ച മാത്രം അവശേഷിക്കുേമ്പാഴും പരീക്ഷ നടത്തിപ്പിലെ അനിശ്ചിതാവസ്ഥ പരിഹരിക്കാനാകാത്തത് സർക്കാറിെൻറ വീഴ്ചയായാണ് വിലയിരുത്തുന്നത്.
പ്ലസ് ടു പരീക്ഷയുടെ ചോദ്യേപപ്പർ തരംതിരിക്കൽ ബി.ആർ.സി തലത്തിൽ നടക്കുന്നുണ്ട്. എസ്.എസ്.എൽ.സിയുടേത് വെള്ളി, ശനി ദിവസങ്ങളിൽ ജില്ല വിദ്യാഭ്യാസ ഒാഫിസുകളിലെ (ഡി.ഇ.ഒ) സ്റ്റോറേജ് സെൻററുകളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.