തിരുവനന്തപുരം: എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾക്ക് തിങ്കളാഴ്ച തുടക്കം. രാവിലെ ഒമ്പതരക്കാണ് പരീക്ഷ തുടങ്ങുന്നത്. ആദ്യ ദിനം ഒന്നാം ഭാഷ -പാർട്ട് ഒന്നിന്റെ പരീക്ഷ നടക്കും. ഈ മാസം 25നാണ് പരീക്ഷ അവസാനിക്കുക.
കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലായി 2971 പരീക്ഷ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ്- 79,886. കുറവ് പത്തനംതിട്ടയിൽ-10,023. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ട് ഘട്ടമായി മൂല്യനിർണയം നടക്കും.
പരീക്ഷ നടത്തിപ്പിന് ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.