തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിന് സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നതിലെ സങ്കീർണത പരിഹരിക്കാൻ സർക്കാർ ഇടപെേട്ടക്കും. അഖിലേന്ത്യ ക്വോട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും മുമ്പ് സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് പ്രവേശന നടപടി തുടങ്ങിയതിനെ തുടർന്നുള്ള പ്രശ്നങ്ങൾ പ്രവേശന പരീക്ഷ കമീഷണർ ചൊവ്വാഴ്ച സർക്കാറിനെ ധരിപ്പിച്ചു.
അഖിലേന്ത്യ ക്വോട്ടയിൽ ബാക്കിയായി തിരികെ ലഭിക്കുന്ന സീറ്റുകൾ മോപ് അപ് റൗണ്ടിൽ നികത്തുന്നത് പ്രധാന പ്രശ്നമാണ്. അഖിലേന്ത്യ ക്വോട്ടയിൽ രണ്ടാം ഘട്ടത്തിൽ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സീറ്റ് ഉപേക്ഷിക്കുന്നതിലെ തടസ്സവും സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തി. അഖിലേന്ത്യ ക്വോട്ടയിലെ രണ്ടാം അലോട്ട്മെൻറ് വൈകിയ സാഹചര്യത്തിൽ സംസ്ഥാനത്തെ അലോട്ട്മെൻറ് നീട്ടുന്നതിന് കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യത ആരായണമെന്നും സർക്കാറിനു മുന്നിൽ നിർദേശം വെച്ചതായാണ് സൂചന. ഇക്കാര്യങ്ങളിൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ സർക്കാർ വ്യക്തത നൽകും.
വ്യാഴാഴ്ച രാത്രിയോടെ സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഇതുമൂലം അഖിലേന്ത്യ ക്വോട്ടയിൽ ഒഴിവുവരുന്ന സീറ്റുകൾ രണ്ടാം അലോട്ട്മെൻറിൽ ഉൾപ്പെടുത്താൻ കഴിയാതെ വരും. ഇൗ സീറ്റുകൾ മോപ് റൗണ്ടിലേക്ക് മാറ്റിവെക്കേണ്ടിവരും. രണ്ടാം അലോട്ട്മെൻറിൽ സ്വാശ്രയ മെഡിക്കൽ കോളജിൽ പ്രവേശനം നേടുന്നവർക്ക് മോപ് റൗണ്ടിൽ പെങ്കടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇവരെ മോപ് അപ് റൗണ്ടിൽ പെങ്കടുപ്പിക്കുന്നതിലെ തടസ്സം നീക്കാനുള്ള സാധ്യതയും ആരായുന്നുണ്ട്.
സ്വാശ്രയ കോളജിൽ പ്രവേശനം നേടിയ ശേഷം അഖിലേന്ത്യ ക്വോട്ടയിൽ അലോട്ട്മെൻറ് ലഭിച്ചാൽ ആദ്യ സീറ്റ് ഉപേക്ഷിക്കുന്നതിനും തടസ്സമുണ്ട്. സീറ്റ് ഉപേക്ഷിക്കുന്നവർ വൻ തുക പിഴ നൽകേണ്ടിയും വരും. ഇൗ സാഹചര്യങ്ങളെല്ലാമാണ് പ്രവേശന പരീക്ഷ കമീഷണർ സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയത്. മെഡിക്കൽ കൗൺസിലുമായി വീണ്ടും ബന്ധപ്പെട്ട് അലോട്ട്മെൻറ് സമയക്രമത്തിൽ മാറ്റം വരുത്തുന്നതിെൻറ സാധ്യതയും ആരായുന്നുണ്ട്.
കോടതി ഇടപെടലിനെ തുടർന്ന് അഖിലേന്ത്യ ക്വോട്ടയിലെ അലോട്ട്മെൻറ് നടപടികൾ നിർത്തിവെച്ചതാണ് സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനത്തിലും പ്രതിസന്ധി സൃഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.