കോഴിക്കോട്: ടാഗോർ സെന്റിനറി ഹാളിൽ 'മാധ്യമം' സംഘടിപ്പിക്കുന്ന എജുകഫേയിൽ സ്റ്റെയ്പുമുണ്ട്. എൻജിനീയറിങ് എന്ന കരിയർ തിരഞ്ഞെടുക്കുന്നതിനുമുമ്പ് ഒരുപാട് സംശയങ്ങൾ ഉണ്ടാവാം. തങ്ങളുടെ അഭിരുചിക്ക് യോജിച്ചതാണോ എന്നതായിരിക്കും ഏറ്റവും പ്രധാന ചോദ്യം. ഇതിനുള്ള ഉത്തരം എജുകഫേയിൽ സ്റ്റെയ്പ് ഒരുക്കുന്ന 'SAT-STEYP'S APTITUDE TEST'ലൂടെ മനസ്സിലാക്കാം. ചെറുപ്രായത്തിൽതന്നെ വിദ്യാർഥികളിലെ അഭിരുചി തിരിച്ചറിയാനാണ് ഈ പരീക്ഷ. കൂടാതെ സ്റ്റെയ്പിന്റെ പാരന്റ് കമ്പനിയായ ടാൽറോപ്പിന്റെ സി.ഇ.ഒ സഫീർ നജുമുദ്ദീൻ 'ടെക്നോളജിയും ടെക് സ്റ്റാർട്ടപ്പുകളും' എന്ന വിഷയത്തിൽ വിദ്യാർഥികളോട് സംവദിക്കും. SATനെക്കുറിച്ച് കൂടുതൽ അറിയാനും കരിയർ കൃത്യമായി തിരഞ്ഞെടുക്കാനും എജുകഫേയിൽ സ്റ്റെയ്പ് ഒരുക്കുന്ന സ്റ്റാൾ സന്ദർശിക്കുക.
വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സുവർണാവസരം
കോഴിക്കോട്: വിദേശപഠനം ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി മാറ്റ്ഗ്ലോബർ സ്റ്റഡി അബ്രോഡ്. 'മാധ്യമം' എജുകഫേ ഏഴാം പതിപ്പ് മേയ് 20, 21 തീയതികളിൽ കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുമ്പോൾ അബ്രോഡ് സ്റ്റഡി പാർട്ണറാണ് മാറ്റ്ഗ്ലോബർ. ഉപരിപഠനത്തിന്റെ പ്രാധാന്യത്തെയും വിദേശപഠന സാധ്യതകളെയുംകുറിച്ച് മാറ്റ്ഗ്ലോബർ അബ്രോഡ് സ്റ്റഡി എക്സ്പേർട്ട് ടി.പി. അഷ്റഫ് സംസാരിക്കും. കഴിഞ്ഞ നാല് വർഷത്തോളമായി ഏഴു ബ്രാഞ്ചുകളായി വികസിച്ച് കേരളത്തിലെ വിദ്യാർഥികളുടെ വിദേശപഠന സ്വപ്നങ്ങൾ മികച്ചതാക്കാൻ മാറ്റ്ഗ്ലോബർ രംഗത്തുണ്ട്. ഈ രംഗത്തെ മികവിന് അടയാളമായി എജു എക്സലൻസ് അവാർഡ്-2022 ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൽനിന്ന് ഏറ്റുവാങ്ങി.
വിദ്യാർഥികളുടെ അഭിരുചിക്കനുസൃതമായ കോഴ്സുകളും യൂനിവേഴ്സിറ്റികളും തിരഞ്ഞെടുക്കാൻ മാറ്റ്ഗ്ലോബർ എല്ലാ ഘട്ടങ്ങളിലും പിന്തുണക്കുന്നു. കോഴിക്കോട്, പെരിന്തൽമണ്ണ, വയനാട്, കണ്ണൂർ, കോട്ടയം, കൊച്ചി, ദുബൈ എന്നിവിടങ്ങളിലായി മാറ്റ്ഗ്ലോബറിന് ബ്രാഞ്ചുകളുണ്ട്. രജിസ്ട്രേഷൻ ഫീസും ഹിഡൻ ചാർജുകളുമില്ലാതെ വിദ്യാർഥികളുടെ കൂടെ നിൽക്കുന്നു. 20,21 തീയതികളിൽ കോഴിക്കോട്ടും 27,28 തീയതികളിൽ മലപ്പുറത്തും നടക്കുന്ന എജു കഫേയുടെ ഭാഗമാകുന്നവർക്ക് മാറ്റ്ഗ്ലോബറിനെ അടുത്തറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.