ഭീമമായ ഫീസ് വർധന; ഐ.​ഐ.ടി പഠനം അപ്രാപ്യമായി വിദ്യാർഥികൾ; ഡൽഹി ഐ.ഐ.ടിക്കു മുന്നിൽ പ്രതിഷേധം

ഡൽഹി: ഫീസ് കുത്തനെ വർധിപ്പിച്ചതു മൂലം ഐ​.ഐ.ടി പഠനം അപ്രാപ്യമായി വിദ്യാർഥികൾ. തുടർന്ന് രാജ്യത്തെ വിവിധ ഐ.ഐ.ടികൾക്കു മുന്നിൽ പ്രതിഷേധം കനക്കുകയാണ്. ഒരു മാസം മുമ്പ് ബോംബെ ഐ​.ഐ.ടിയിലെ വിദ്യാർഥികൾ ഫീസ് വർധനക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു.

ആഗസ്റ്റ് 31ന് ഡൽഹി ഐ.ഐ.ടിയിലെ വിദ്യാർഥികളും പ്രതിഷേധം നടത്തി. എം.ടെക് വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് നൂറുശതമാനമാണ് വർധിപ്പിച്ചത്. 2022-2023 അധ്യയന വർഷത്തിൽ ഡൽഹി ഐ.ഐ.ടിയിലെ വിദ്യാർഥികൾ ട്യൂഷൻ ഫീസ് ഇനത്തിൽ 53,100 ആയാണ് വർധിപ്പിച്ചത്. ഹോസ്റ്റൽ ഫീസ് ഇതിനു പുറമെ വേറെ നൽകണം. ആകെ ഫീസിന്റെ ഒരു ഘടകമാണ് ട്യൂഷൻ ഫീസ്. കഴിഞ്ഞ വർഷം 26,450 രൂപയായിരുന്നു ട്യൂഷൻ ഫീസ്. ഒരു സെമസ്റ്ററിന് 10,000 രൂപയായിരുന്നത് 25000 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്.

തുടർന്ന് ഗത്യന്തരമില്ലാതെയാണ് വിദ്യാർഥികൾ പ്രതിഷേധിക്കാൻ തീരുമാനിച്ചത്. പി.എച്ച്ഡി വിദ്യാർഥികളുടെ ഫീസ് 20,150ൽ നിന്ന് 30,850രൂപയായി വർധിപ്പിച്ചു. ബോംബെ ഐ​.ഐ.ടിയിൽ ഓരോ സെമസ്റ്ററിനും ട്യൂഷൻ ഫീസ് 5000ത്തിൽ നിന്ന് 30,000രൂപയായും കുത്തനെ വർധിപ്പിച്ചിരിക്കയാണ്. ട്യൂഷൻ ഫീസ് കുത്തനെ വർധിപ്പിക്കുമ്പോൾ അതിനനുസരിച്ച് സ്റൈപ്പന്റ് വർധിപ്പിക്കാത്തത് എം.ടെക് വിദ്യാർഥികൾക്ക് എന്തുകൊണ്ടാണെന്നാണ് വിദ്യാർഥികളുടെ ചോദ്യം. ഒരു മാസത്തേക്ക് 12,400 രൂപയാണ് സ്റ്റൈപ്പന്റായി ലഭിക്കുന്നത്. 

Tags:    
News Summary - Students Protest in IIT fee hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.