ന്യൂഡൽഹി: യുക്രെയ്നു മേൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള സാധ്യത തേടി കേന്ദ്രം. ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളജുകളിലോ മറ്റു വിദേശ രാജ്യങ്ങളിലോ തുടർ പഠനത്തിനുള്ള സൗകര്യമൊരുക്കുന്നത് സംബന്ധിച്ച കൂടിയാലോചനകൾ ആരംഭിച്ചതായാണ് സൂചന.
യുദ്ധത്തിന്റെയും കോവിഡിന്റെയും സാഹചര്യത്തിൽ വിദേശത്ത് മെഡിക്കൽ ഇന്റേൺഷിപ് മുടങ്ങിയ വിദ്യാർഥികൾക്ക് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ വിജയിച്ചാൽ ശേഷിക്കുന്ന ഭാഗം ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകി ദേശീയ മെഡിക്കൽ കമീഷൻ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതുകൂടാതെ, മെഡിക്കൽ പഠനം ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി പൂർത്തിയാക്കാനുള്ള സാധ്യതകൂടി തേടുകയാണ് കേന്ദ്രം. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം, ദേശീയ മെഡിക്കൽ കമീഷൻ, വിദേശകാര്യ മന്ത്രാലയം, നിതി ആയോഗ് ഉദ്യോഗസ്ഥർ ഉടൻ യോഗം ചേരും.
നിലവിലെ വിദേശ മെഡിക്കൽ ബിരുദ ചട്ടം അനുസരിച്ച് വിദ്യാര്‍ഥികള്‍ ഇന്റേൺഷിപ് ഉള്‍പ്പെടെ കോഴ്സുകള്‍ അവര്‍ പഠിക്കുന്ന വിദേശ സര്‍വകലാശാലയില്‍ തന്നെ പൂര്‍ത്തിയാക്കണം. ഇന്ത്യയിലോ മറ്റൊരു രാജ്യത്തോ ഇന്റേണ്‍ഷിപ്പോ തുടര്‍പഠനമോ നടത്താനാവില്ല. അതിനാൽ, മറ്റുവിദേശ രാജ്യങ്ങളിൽ പഠനം പൂർത്തിയാക്കണമെങ്കിലും ചട്ടത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. അതിനിടെ, വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള സന്നദ്ധത പോളണ്ട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വി.കെ. സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെഡിക്കൽ വിദ്യാർഥികളുടെ തുടർ പഠനത്തിന് ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെള്ളിയാഴ്ച കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.