ഈജിപ്തിൽ സ്കോളർഷിപ്പോടെ എം.ബി.ബി.എസ്​ പഠനാവസരം ഒരുക്കുന്ന സൗജന്യ കോൺക്ലേവ്​ സംബന്ധിച്ച്​ സംഘാടകർ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുന്നു

ഈജിപ്തിൽ സ്കോളർഷിപ്പോടെ എം.ബി.ബി.എസിന് പഠനാവസരം -സൗദിയിൽ സൗജന്യ കോൺക്ലേവ്​

റിയാദ്: ഈജിപ്തിൽ എം.ബി.ബി.എസ് പഠനത്തിന് സ്കോളർഷിപ്പോടെ അഡ്മിഷൻ നേടാൻ അവസരമൊരുക്കുന്ന കോൺക്ലേവ്​ ജിദ്ദയിലും റിയാദിലും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈജിപ്തിലെ വിവിധ നഗരങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പ്രശസ്​ത യൂനിവേഴ്സിറ്റികളിൽ മെഡിസിൻ വിദ്യാഭ്യാസം നടത്താനുള്ള അവസരമാണ്​ ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് ഒരുങ്ങുന്നത്​. ‘സ്​റ്റഡി ഇൻ ഈജിപ്ത്’ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ഈജിപ്ഷ്യൻ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര - ഗവേഷണ മന്ത്രാലയ തലവൻ ഡോ. ശരീഫ് യൂസഫ് അഹ്​മദ് സ്വാലിഹ് മുഖ്യാതിഥിയായി പങ്കെടുക്കും.

കോൺക്ലേവിൽ അർഹരായ വിദ്യാർഥികൾക്ക് സ്പോട് അഡ്മിഷനും നേടാനാകുമെന്നും സംഘാടകർ വ്യക്തമാക്കി. പത്ത്​, 12 ക്ലാസുകളിലെ മാർക്കുകൾ അവലോകനം ചെയ്​ത്​ സ്​കോളർഷിപ്പിന്​ അർഹതയുള്ളവരെയും തത്സമയം തെരഞ്ഞെടുക്കും. ജിദ്ദയിൽ ഈ മാസം 15 ന് ഉച്ചകഴിഞ്ഞ്​​ മൂന്ന്​ മുതൽ വൈകീട്ട്​ ഏഴ്​ വരെ ഹാബിറ്റാറ്റ്‌ ഹോട്ടലിലും 16 ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ്​ മൂന്ന്​ വരെ റിയാദിലെ പാർക്ക് ഇൻ റാഡിസൺ ഹോട്ടലിലുമായാണ് കോൺക്ലേവ് നടക്കുന്നത്​.

ഈജിപ്തിൽ എം.ബി.ബി.എസിനും മറ്റേതെങ്കിലും രാജ്യത്ത് എം.ബി.ബി.എസ് പൂർത്തിയാക്കിയവർക്ക് ഉപരിപഠനത്തിനും വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് കാമ്പസ് അബ്രോഡ്‌ എജുകേഷനൽ സർവിസ് മാനേജിങ് ഡയറക്ടർ സൈതലവി കണ്ണൻതൊടി അറിയിച്ചു. ഈജിപ്തിലെ പ്രസിദ്ധമായ കെയ്റോ, മൻസൂറ, അലക്​സാ​​ന്ധ്രിയ, ഐൻ ഷംസ്, നഹ്ദ തുടങ്ങിയ യൂനിവേഴ്സിറ്റികളിലാണ് പഠനാവസരം.

ഈജിപ്ത് സർക്കാരി​െൻറ ‘സ്​റ്റഡി ഇൻ ഈജിപ്ത്’ പദ്ധതിയുടെ പ്രചാരണാർഥമാണ് സ്‌പോൺസർഷിപ്പ് ഉൾപ്പടെയുള്ള ആകർഷകമായ പാക്കേജ്. ഈജിപ്ഷ്യൻ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര-ഗവേഷണ മന്ത്രാലയം സൗദിയിൽ ഇതി​െൻറ നടത്തിപ്പിനായി കാമ്പസ് അബ്രോഡ്‌ എജുകേഷനൽ സർവിസസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ജനറൽ മാനേജർ ഷിഹാബ് പുത്തേഴത്തും ഇൻറർനാഷനൽ റിലേഷൻ ഓഫീസർ മഷ്ഹൂദും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ സ്പോട് അഡ്മിഷൻ പരിപാടിയിൽ പങ്കെടുക്കുക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കളും വിദ്യാർഥികളും https://bit.ly/480tXqX എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യുകയോ 0580464238 / 0562850081 എന്നീ നമ്പറുകളിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. കുട്ടികൾ സ്ഥലത്തില്ലെങ്കിൽ രക്ഷിതാക്കൾക്ക്​ പരിപാടിയിൽ സംബന്ധിക്കാമെന്നും പൂർണമായും സൗജന്യമാണ്​ പരിപാടിയെന്നും സംഘാടകർ വ്യക്തമാക്കി.

Tags:    
News Summary - Study Opportunity for MBBS with Scholarship in Egypt - Free Conclave in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.