തിരുവനന്തപുരം: ആറാം സെമസ്റ്റർ ബി. ടെക് എഴുത്തു പരീക്ഷ നടത്താൻ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലക്ക് സുപ്രീംകോടതി അനുമതി നൽകി. കോവിഡ് മൂലം പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് അവസരം നൽകണമെന്നും ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
കേരളത്തിലെ രൂക്ഷമായ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായി പരീക്ഷ നടത്തണമെന്ന വിദ്യാർഥികളുടെ ആവശ്യം തള്ളിയാണ് കോടതി നടപടി. കോവിഡ് കാരണം പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാഥികൾക്ക് മറ്റൊരു അവസരം നൽകുമെന്നും, ആദ്യ ചാൻസ് ആയിതന്നെ പരിഗണിക്കുമെന്നും കേരള സാങ്കേതിക സർവകലാശാല കോടതിക്ക് ഉറപ്പു നൽകിയിരുന്നു.
കോവിഡ് മൂലമോ ശേഷമുള്ള പ്രശ്നങ്ങൾ കൊണ്ടോ പരീക്ഷ എഴുതാനാകാത്ത വിദ്യാർഥികൾക്ക് മറ്റൊരു
അവസരം നൽകുമെന്നും അത് അവരുടെ ആദ്യ ചാൻസ് ആയിതന്നെ പരിഗണിക്കുമെന്നും സർവകലാശാല വ്യക്തമാക്കിയതിനെ തുടർന്നാണ് ആറാം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ നേരിട്ട് നടത്തരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയത്.
നിലവിൽ നിശ്ചയിച്ചപോലെ പരീക്ഷകളുമായി മുന്നോട്ടു പോകാൻ സർവകലാശാലക്ക് സുപ്രീംകോടതി അനുമതി നൽകിയത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകൾ നിർത്തിെവക്കുകയോ ഓൺലൈനായി നടത്തുകയോ വേണമെന്നായിരുന്നു വിവിധ എൻജിനീയറിങ് കോളജുകളിൽനിന്നുള്ള 29 വിദ്യാർഥികൾ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.