നീറ്റ്​ കൗൺസിലിങ്​ തുടരാമെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്​ കൗൺസിലിങ്​ തുടരാമെന്ന്​ സുപ്രീംകോടതി. കൗൺസിലിങ്ങിന്​ ബോ​ംബെ ഹൈകോടതി ഏർപ്പെടുത്തിയ സ്​റ്റേ പിൻവലിച്ചാണ്​ സുപ്രീംകോടതിയുടെ ഉത്തരവ്​. ആരോഗ്യമന്ത്രാലയത്തിന്​ ഇതുസംബന്ധിച്ച നിർദേശം സുപ്രീംകോടതി നൽകി.

നേരത്തെ രണ്ട്​ വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിച്ചായിരുന്നു നീറ്റ്​ പ്രവേശനത്തിന്​ ബോംബെ താൽക്കാലിക സ്​റ്റേ ഏർപ്പെടുത്തിയത്​. നീറ്റ്​ പ്രവേശനപരീക്ഷിയിലെ ചോദ്യപേപ്പറിൽ ചില ചോദ്യങ്ങൾ ശരിയായി അച്ചടിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഹരജിയെ തുടർന്ന്​ ജസ്​റ്റിസുമാരായ ബോബ്​ദേ, എൽ. നാഗേശ്വർ എന്നിവരടങ്ങിയ ബെഞ്ച്​ പ്രവേശനത്തിന്​ സ്​റ്റേ ഏർപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Supreme court on neet counsiling-Career and education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.