തമിഴ്‌നാട് എം.ബി.ബി.എസ് പ്രവേശനം: അപേക്ഷ ഫോറം വിതരണം തുടങ്ങി

ചെന്നൈ: തമിഴ്‌നാട് എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള അപേക്ഷ ഫോറം വിതരണം തുടങ്ങി.  സംസ്ഥാനത്തെ 22 മെഡിക്കൽ, ഡ​െൻറൽ കോളജുകളില്‍നിന്നോ ഓണ്‍ലൈന്‍ വഴിയോ  ജൂ​ൈല ഏഴു വരെ ലഭിക്കും. അപേക്ഷ ഫീസ്​ 500 രൂപ. എം.ബി.ബി.എസിനും ബി.ഡി.എസിനും വ്യത്യസ്ത ഫോറങ്ങളിലാണ് അപേക്ഷിക്കേണ്ടത്. www.tnhealth.org, tnmedicalselection.org എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ എട്ടിനു മുമ്പ് ദി സെക്രട്ടറി, സെലക്​ഷന്‍ കമ്മിറ്റി, കില്‍പ്പോക്ക്, ചെന്നൈ 10 എന്ന വിലാസത്തില്‍ ലഭിക്കണം. ജൂലൈ 14ന് റാങ്ക് പട്ടിക പുറത്തുവിടും. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മൊത്തം  2750 മെഡിക്കല്‍ സീറ്റുകളാണുള്ളത്​. ഇൗ അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശനത്തില്‍ സംസ്ഥാന ബോര്‍ഡില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്കായി മാത്രം 85 ശതമാനം സീറ്റുകള്‍ മാറ്റിവെക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Tags:    
News Summary - Tamilnad MBBS: application form distribution starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.