തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാലയിൽ പരീക്ഷാഹാളിൽ വാച് ചും മൊബൈൽ ഫോണും ഉൾപ്പെടെ മുഴുവൻ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നിരോധനം. സർവകലാ ശാല സിൻഡിക്കേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
പരീക്ഷാഹാളിൽ സി.സി.ടി.വ ി കാമറയും ഘടികാരവും നിർബന്ധമാക്കി. സിൻഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ രൂപവത ്കരിക്കുന്ന സീനിയർ അധ്യാപകർ ഉൾപ്പെടുന്ന വിജിലൻസ് സ്ക്വാഡുകൾ പരീക്ഷകളുടെ നടത് തിപ്പ് കൃത്യതയോടെ നിരീക്ഷിക്കും. ചോദ്യപേപ്പർ തയാറാക്കുന്ന അധ്യാപകർ വ്യക്തവും കൃത്യ വുമായ ഉത്തരസൂചികകളും ഒപ്പം സമർപ്പിക്കണം.
മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കാത്ത സർക്കാർ, എയ്ഡഡ് കോളജ് അധ്യാപകരുടെ ശമ്പളം തടയാൻ സർക്കാറിനോട് ശിപാർശ ചെയ്യും. സ്വാശ്രയ കോളജിലെ അധ്യാപകർക്ക് റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങൾക്ക് ദിനംപ്രതി 1000 രൂപ ക്രമത്തിൽ പിഴ ചുമത്തും. സാങ്കേതിക വിദ്യാഭ്യാസത്തിന് ഉപയുക്തമായ മാസീവ് ഒാൺലൈൻ, ഒാപൺ (മൂക്) ഓൺലൈൻ കോഴ്സുകൾ രൂപവത്കരിക്കാനും തീരുമാനിച്ചു.
കോഴ്സ് രൂപകൽപനക്കും പരിശീലനത്തിനുമായുള്ള വിഭവ കേന്ദ്രം സ്ഥാപിക്കുന്നതിെൻറ വിശദാംശങ്ങൾ തയാറാക്കാൻ അക്കാദമിക് കൗൺസിലിനോട് ആവശ്യപ്പെട്ടു. പുനർമൂല്യ നിർണയത്തെപ്പറ്റിയുള്ള വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാൻ ആവശ്യമായ റിവ്യൂ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അക്കാദമിക് കൗൺസിലിനെ ചുമതലപ്പെടുത്തി.
സർവകലാശാലയുടെ കീഴിൽ തുടങ്ങുന്ന വിവിധ പഠന ഗവേഷണ വകുപ്പുകളുടെ പ്രാരംഭപ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. എൻജിനീയറിങ് കോളജുകൾക്ക് സ്വയംഭരണ പദവി നൽകുന്ന കാര്യത്തിൽ സർക്കാറിെൻറ അഭിപ്രായം തേടാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
സാങ്കേതിക സർവകലാശാല ടെക് ഫെസ്റ്റ് മാർച്ച് 20 മുതൽ 23 വരെ തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിൽ നടത്തും. വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ അധ്യക്ഷത വഹിച്ചു.
ഒാൺലൈൻ: ഡിഗ്രി സർട്ടിഫിക്കറ്റിന് ഫീസില്ല
തിരുവനന്തപുരം: ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റുകൾ സൗജന്യമായി തപാലിൽ ലഭ്യമാക്കാൻ സാേങ്കതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇതോടൊപ്പം ഡിഗ്രി സർട്ടിഫിക്കറ്റുകൾ മൂന്നു ദിവസത്തിനകം ലഭ്യമാക്കുന്ന ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിനും സിൻഡിക്കേറ്റ് അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.