സാങ്കേതിക സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് 20ന്

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 20ന് നടക്കും. പരീക്ഷ കലണ്ടറിൽ വന്ന മാറ്റങ്ങൾ കണക്കിലെടുത്ത് സെപ്റ്റംബർ 16ന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് 20ലേക്ക് മാറ്റിയത്.

സർവകലാശാല യൂനിയൻ ജനറൽ കൗൺസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് യൂനിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി അടക്കമുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. സർവകലാശാല സ്റ്റുഡന്‍റ്സ് കൗൺസിലിലേക്കും എക്സിക്യൂട്ടിവ് കൗൺസിലിലേക്കുമുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

സർവകലാശാല പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഉൾപ്പെട്ട അംഗങ്ങൾ തിരിച്ചറിയൽ രേഖകൾ സഹിതം സെപ്റ്റംബർ 20ന് രാവിലെ 10ന് തിരുവനന്തപുരം ഗവൺമെന്‍റ് എൻജിനീയറിങ് കോളജിന്‍റെ എം.ബി.എ കാമ്പസിലുള്ള സാങ്കേതിക സർവകലാശാല ആസ്ഥാനത്തെത്തണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Tags:    
News Summary - Technical University Union Election on 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.