തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ ഒന്നാം വർഷ ബി ടെക്, ബി.ആർക്, ബി.എച്ച്.എം സി.ടി, ബി. ഡെസ് ക്ലാസുകൾ നവംബർ 22 ന് തുടങ്ങും. ഓഫ്ലൈൻ ആയിട്ടാണ് ക്ലാസുകൾ ആരംഭിക്കുക.
ഹോസ്റ്റൽ അഡ്മിഷൻ, മറ്റ് നടപടി ക്രമങ്ങൾക്കുമായി ആദ്യ ദിവസം വിദ്യാർഥികൾ കോളജുകളിൽ ചെലവഴിക്കണം. തുടർന്ന് 23 മുതൽ 27 വരെ സർവകലാശാലയും അതാത് കോളജുകളും ചേർന്ന് ബി.ടെക് ഒന്നാം വർഷ വിദ്യാർഥികൾക്കായി ഇൻഡക്ഷൻ ട്രെയിനിങ് പ്രോഗ്രാം ക്രമീകരിക്കും. സർവകലാശാല നടത്തുന്ന സെഷനുകൾ ഓൺലൈനായാണ് നടത്തുക.
ഒന്നാം വർഷ എം ടെക്, എം പ്ലാൻ, എം ആർക് ക്ലാസുകൾ നവംബർ 15 ന് തുടങ്ങുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.