തിരുവനന്തപുരം: സർക്കാർ രംഗത്തെ ഐ.ടി സംരംഭങ്ങള്‍ക്കുള്ള ടെക്നോളജി സഭ ദേശീയപുരസ്കാരം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫർമേഷന്‍ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു. കൈറ്റിന്റെ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതിയാണ് ഓപൺ സോർസ് വിഭാഗത്തില്‍ സമ്മാനാർഹമായത്. കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ കെ അന്‍വർ സാദത്ത് അവാർഡ് ഏറ്റുവാങ്ങി.
ഇന്റർനെറ്റ് സൗകര്യമില്ലാതെത്തന്നെ സ്കൂളുകളിലെ ലാപ്ടോപുകൾ വഴി പ്രവർത്തിപ്പിക്കാവുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ഇ-ക്യൂബ് ഇംഗ്ലീഷ് ലാബിൽ സംസ്ഥാനത്തെ 66000 അധ്യാപകർ പരിശീലനം നേടിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ ഐ.ടി മന്ത്രാലയത്തിന്റെ ഒരു കോടി രൂപയുടെ 'ഫോസ് ഫോർ ഗവ് ' ഇന്നവേഷൻ ചലഞ്ചിലും ഇക്യൂബ് പദ്ധതി ഫൈനലിസ്റ്റ് ആയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ നേട്ടത്തിൽ പങ്കാളികളായവരെയെല്ലാം അഭിനന്ദിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.