പാഠപുസ്തകങ്ങൾ മുൻകൂട്ടി വിതരണത്തിനൊരുക്കി വിദ്യാഭ്യാസ വകുപ്പ്

പ​ത്ത​നം​തി​ട്ട: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണ​ത്തി​ന്​ ത​യാ​റാ​യി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പും വി​ത​ര​ണ​ച്ചു​മ​ത​ല​യു​ള്ള കു​ടും​ബ​ശ്രീ മി​ഷ​നും ഇ​തി​നു​ള്ള അ​വ​സാ​ന ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ്.

ഈ ​മാ​സം​ത​ന്നെ പാ​ഠ​പു​സ്ത​ക വി​ത​ര​ണം തു​ട​ങ്ങാ​നു​ള്ള ത​കൃ​തി​യാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി തി​രു​വ​ല്ല​യി​ലെ ഡി.​ഡി ഓ​ഫി​സ് വ​ള​പ്പി​ലെ ജി​ല്ല പാ​ഠ​പു​സ്ത​ക ഡി​പ്പോ വീ​ണ്ടും തു​റ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മൂ​ന്നാം​വാ​ല്യം പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം ഡി​സം​ബ​ർ പ​കു​തി​യോ​ടെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

ഇ​വി​ടെ​നി​ന്ന്​ ഓ​രോ ക്ലാ​സു​ക​ളു​ടെ​യും എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ത​രം​തി​രി​ച്ച് അ​ഞ്ച്‌ സ്കൂ​ളു​ക​ൾ ചേ​ർ​ന്ന സൊ​സൈ​റ്റി​ക​ളി​ൽ എ​ത്തി​ക്കും. ഓ​രോ സ്കൂ​ളു​ക​ളും അ​വ​ര​വ​ർ ഉ​ൾ​പ്പെ​ട്ട സ്‌​കൂ​ൾ സൊ​സൈ​റ്റി​യി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങും. ക്വ​ട്ടേ​ഷ​ൻ വി​ളി​ച്ചു​റ​പ്പി​ക്കു​ന്ന അ​ട​ച്ചു​റ​പ്പു​ള്ള വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ജി​ല്ല​യി​ലെ 123 സൊ​സൈ​റ്റി​ക​ളി​ലും പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്.

പു​സ്ത​ക​ങ്ങ​ൾ ത​രം​തി​രി​ക്കു​ന്ന​തും കു​ടും​ബ​ശ്രീ നി​യോ​ഗി​ക്കു​ന്ന മു​ൻ​പ​രി​ച​യ​മു​ള്ള വ​നി​ത​ക​ളാ​ണ്. മൂ​ന്ന് ടേ​മി​ലേ​ക്കു​മു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ ക​ണ​ക്കാ​ണ് കേ​ര​ള ബു​ക്സ് ആ​ൻ​ഡ്‌ പ​ബ്ലി​ക്കേ​ഷ​ൻ സൊ​സൈ​റ്റി​ക്ക്​ (കെ.​ബി.​പി.​എ​സ്) ന​ൽ​കി​യി​ട്ടു​ള്ള​ത്. ഈ ​മാ​സാ​വ​സാ​ന​ത്തോ​ടെ ആ​ദ്യ​വാ​ല്യം പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കും.

മൂ​ന്നാം ത​രം​ഗ​ത്തി​ൽ കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഒ​ന്നു​മു​ത​ൽ ഒ​മ്പ​തു​വ​രെ​യു​ള്ള ക്ലാ​സു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​മ്പോ​ൾ ത​ന്നെ​യാ​ണ് അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ വി​ത​ര​ണം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്. സ്‌​കൂ​ൾ തു​റ​ന്ന് മാ​സ​ങ്ങ​ൾ ക​ഴി​യു​മ്പോ​ൾ പാ​ഠ​പു​സ്ത​കം വി​ത​ര​ണം​ചെ​യ്തി​രു​ന്ന രീ​തി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഇ​പ്പോ​ൾ പ​ഴ​ങ്ക​ഥ​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ലെ 11 ഉ​പ​ജി​ല്ല​ക​ളി​ൽ​നി​ന്ന്​ കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ ഉ​പ​ജി​ല്ല ഓ​ഫി​സ​ർ​മാ​ർ പ്രി​ന്റി​ങ്‌ ചു​മ​ത​ല​യു​ള്ള കെ.​ബി.​പി.​എ​സ് സോ​ഫ്റ്റ്​​വെ​യ​ർ വ​ഴി ജ​നു​വ​രി​യി​ൽ​ത​ന്നെ ന​ൽ​കി​യി​രു​ന്നു.

ഒ​ന്നാം​ക്ലാ​സ് മു​ത​ൽ പ​ത്താം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി മൂ​ന്ന് വാ​ല്യ​ങ്ങ​ളി​ലാ​യി 11,98,654 പു​സ്ത​ക​ങ്ങ​ളാ​ണ് വേ​ണ്ട​ത്. ഒ​ന്നാം വാ​ല്യ​ത്തി​നാ​യി അ​ച്ച​ടി​ച്ച 6,80,528 പു​സ്ത​ക​ങ്ങ​ൾ ഫെ​ബ്രു​വ​രി 10ന​കം ജി​ല്ല​യി​ൽ എ​ത്തി​ച്ചേ​രും.

Tags:    
News Summary - Textbooks prepared in advance by the Department of Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.