തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് കോളജുകളിൽ വിദ്യാർഥി പ്രവേശന നടപടികൾ ഒരു മാസത്തേക്കുകൂടി ദീർഘിപ്പിച്ച് അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൗൺസിൽ (എ.െഎ.സി.ടി.ഇ). പുതുക്കിയ അക്കാദമിക് കലണ്ടർ പ്രകാരം ബി.ടെക് പ്രവേശനത്തിനുള്ള ഒന്നാം റൗണ്ട് കൗൺസലിങ്/ പ്രവേശനം സെപ്റ്റംബർ 30നകം പൂർത്തിയാക്കണം. നേരത്തേ ഇത് ആഗസ്റ്റ് 31 ആയിരുന്നു.
നിലവിലുള്ള വിദ്യാർഥികൾക്ക് ക്ലാസുകൾ ഒക്ടോബർ ഒന്നിനകം ആരംഭിക്കണം. ബി.ടെക് പ്രവേശനത്തിനുള്ള രണ്ടാം റൗണ്ട് കൗൺസലിങ് ഒക്ടോബർ പത്തിനകം പൂർത്തിയാക്കണം. ഫീസ് പൂർണമായും തിരികെ ലഭിക്കുന്ന രീതിയിൽ പ്രവേശനം ഉപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15ആണ്. ഒഴിവുള്ള സീറ്റുകൾ ഒക്ടോബർ 20നകം നികത്തണം. ഒക്ടോബർ 25നകം ഒന്നാം സെമസ്റ്റർ ക്ലാസുകൾ തുടങ്ങണം. നേരത്തേ ഇത് സെപ്റ്റംബർ 15 ആയിരുന്നു.
ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ബി.ടെക് കോഴ്സുകളിൽ പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ 30 ആണ്. നേരത്തേ ഇത് സെപ്റ്റംബർ 20 ആയിരുന്നു. കോവിഡ് രണ്ടാംതരംഗത്തെ തുടർന്ന് െഎ.െഎ.ടി/ എൻ.െഎ.ടി ഉൾപ്പെടെ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള ജെ.ഇ.ഇ പരീക്ഷയും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ എൻജിനീയറിങ് പ്രവേശന പരീക്ഷകൾ നീട്ടിവെക്കുകയും ചെയ്തതിന് പിന്നാലെയാണ് എ.െഎ.സി.ടി.ഇ അക്കാദമിക് കലണ്ടറിൽ മാറ്റംവരുത്തിയത്. സംസ്ഥാന എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ ഇൗ മാസം അഞ്ചിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.