പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കും

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച് എസ്.എൽ.സി, ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം നാളെ (ബുധനാഴ്ച) ആരംഭിക്കും. എസ്.എസ്.എൽ.സി മൂല്യനിർണയത്തിനായി മൊത്തം 70 ക്യാമ്പുകളാണ് ഉണ്ടായിരിക്കുക. 14,000 ത്തോളം അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. മൊത്തം മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുക.

ഹയർ സെക്കൻഡറിയിൽ മൊത്തം 77 ക്യാമ്പുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. അതിൽ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്. മൊത്തം 25000 ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിൽ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽ പരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തുക.

ടി.എച്ച്.എസ്.എൽ.സിയ്ക്കായി രണ്ട് ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 110 ഓളം അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും.ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. എ. എച്ച്.എസ്.എൽ.സിയുടെ മൂല്യനിർണയം ഒരു ക്യാമ്പിൽ ആണ് നടത്തുക.

വെക്കേഷണൽ ഹയർസെക്കൻഡറിയിൽ എട്ട് ക്യാമ്പുകളിൽ ആയാണ് മൂല്യനിർണയം നടക്കുക. 2200 ഓളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും. മൂന്ന് ലക്ഷത്തി നാൽപ്പതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്.

Tags:    
News Summary - The evaluation of the exams will begin on April 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.