കാലിക്കറ്റ് സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദം അടുത്ത സെനറ്റ് പരിഗണിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ തുടങ്ങുന്നത് സംബന്ധിച്ച നിയമാവലി അംഗീകരിക്കുന്നത് അടുത്ത സെനറ്റ് യോഗം പരിഗണിക്കും. നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ നിയമാവലി അടുത്ത സെനറ്റ് യോഗത്തില്‍ അംഗീകരിച്ചതിനു ശേഷം മാത്രമേ നടപ്പാക്കാവൂ എന്ന് ഡോ. റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു. ഇക്കാര്യം വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയായിരുന്നു.

അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച റെഗുലേഷന്‍ സര്‍വകലാശാല ഉത്തരവായി പുറപ്പെടുവിക്കുന്നത് നിയമവിരുദ്ധമാണെന്ന വാദമാണ് സെനറ്റില്‍ ഉയര്‍ന്നത്. ഇതോടെ നാലുവര്‍ഷ ബിരുദം നടപ്പാക്കുന്നത് വൈകുമെന്ന സ്ഥിതിയായി. ജൂണ്‍ 11നാണ് അടുത്ത സെനറ്റ് യോഗം.

Tags:    
News Summary - The next senate will consider a four-year degree in Calicut University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.