തിരുവനന്തപുരം: അഞ്ച് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ അന്തിമ ഫീസ് ഘടന നിശ്ചയിച്ച് പ്രവേശന, ഫീസ് മേൽനോട്ടസമിതി ഉത്തരവിറക്കി. ക്രിസ്ത്യൻ പ്രഫഷനൽ കോളജ് മാനേജ്‌മെൻറ് ഫെഡറേഷന് കീഴിലുള്ള തൃശൂർ അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെയും ഫീസാണ് നിശ്ചയിച്ചത്.
2017-18 മുതൽ 2020-21 വർഷം വരെ പ്രവേശനം നേടിയവർക്കുള്ള ട്യൂഷൻ, സ്പെഷൽ, ഹോസ്റ്റൽ ഫീസുകളിലാണ് തീരുമാനമായത്. അഞ്ച് കോളജുകളിലും നേരേത്ത നിശ്ചയിച്ച ഫീസ് തന്നെ പുനർനിർണയത്തിലും അനുവദിച്ചു.2020-21ൽ ട്യൂഷൻഫീസ് 6,55,500 രൂപയാണ്. 2017-18 ൽ 4.85 ലക്ഷവും 2018-19ൽ 5.6 ലക്ഷവും 2019 -20ൽ 6.16 ലക്ഷം രൂപയുമാണ് ട്യൂഷൻ ഫീസ്. 46,583 മുതൽ 86,600 വരെ ആദ്യവർഷം സ്പെഷൽഫീസും നിശ്ചയിച്ചിട്ടുണ്ട്. തുടർവർഷങ്ങളിൽ നൽകേണ്ട സ്പെഷൽഫീസും ഹോസ്റ്റൽഫീസും സമിതി തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് കോളജ് അടിസ്ഥാനത്തിൽ വ്യത്യസ്ത നിരക്കാണ്.
രണ്ട് തവണ നിശ്ചയിച്ച ഫീസ് ഘടനക്കെതിരെ മാനേജ്മെൻറുകൾ ഹൈേകാടതിയെ സമീപിച്ചതോടെയാണ് ഫീസ് ഘടന പുനർനിർണയിക്കേണ്ടിവന്നത്. മാനേജ്മെൻറുകൾ സമർപ്പിക്കുന്ന ഒാഡിറ്റ് ചെയ്യാത്ത കണക്കുകളും കോളജുകളുടെ ചെലവിനത്തിൽ ഉൾപ്പെടുത്തണമെന്ന് ഹൈകോടതി ഉത്തവിെട്ടങ്കിലും ഇതിനെതിരെ സർക്കാറും വിദ്യാർഥികളും സുപ്രീംകോടതിയെ സമീപിച്ചു. ഒാഡിറ്റ് ചെയ്ത കണക്കുകൾ പരിശോധിച്ച് ഫീസ് ഘടന പുനർനിർണയിക്കാൻ നിർദേശിച്ച സുപ്രീംകോടതി ഫീസ് നിർണയസമിതി ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കാൻ മാനേജ്മെൻറുകൾക്ക് നിർദേശം നൽകുകയും ചെയ്തു.
നേരേത്ത 2020 നവംബർ നാലിനാണ് രണ്ടാം തവണ ഫീസ് ഘടന നിശ്ചയിച്ച് സമിതി ഉത്തരവിറക്കിയത്. ഇൗ ഉത്തരവിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് അഞ്ച് കോളജുകളിലെയും ഫീസ് ഇപ്പോഴും നിർണയിച്ചത്. അഞ്ച് കോളജുകളിലും ട്യൂഷൻ ഫീസ് 2020-21ലേക്ക് നേരേത്ത നിശ്ചയിച്ചതും 6.55 ലക്ഷം രൂപയായിരുന്നു. അവശേഷിക്കുന്ന 14 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയ നടപടികൾ പുരോഗമിക്കുകയാണെന്ന് സമിതി അധ്യക്ഷൻ റിട്ട. ജസ്റ്റിസ് ആർ. രാജേന്ദ്രബാബു പറഞ്ഞു. പത്ത് ലക്ഷം മുതൽ 21 ലക്ഷം രൂപ വരെയാണ് വിവിധ മാനേജ്മെൻറുകൾ ട്യൂഷൻ ഫീസായി ആവശ്യപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.