ടൈംസ് വേൾഡ് യൂനിവേഴ്‌സിറ്റി റാങ്കിങ് 2021; രാജ്യാന്തര തിളക്കത്തിൽ എം.ജി

കോ​ട്ട​യം: ലോ​ക​ത്തി​ലെ മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ടൈം​സ് ഹ​യ​ർ എ​ജു​ക്കേ​ഷ​െൻറ ലോ​ക സ​ർ​വ​ക​ലാ​ശാ​ല റാ​ങ്കി​ങ് 2021 ൽ ​ഇ​ടം​പി​ടി​ച്ച് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല.

ഇ​ന്ത്യ​യി​ൽ​നി​ന്ന് റാ​ങ്കി​ങ്ങി​ൽ ഉ​ൾ​പ്പെ​ട്ട 63 ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ദ്യ 800 റാ​ങ്കി​നു​ള്ളി​ൽ ഇ​ടം​പി​ടി​ച്ച ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​ക സ​ർ​വ​ക​ലാ​ശാ​ല​യാ​യി എം.​ജി.

601-800 റാ​ങ്ക് പ​ട്ടി​ക​യി​ലാ​ണ് വി​വി​ധ ഐ.​ഐ.​ടി​ക​ൾ​ക്കും ഡ​ൽ​ഹി, ജാ​മി​അ മി​ല്ലി​യ, ജെ.​എ​ൻ.​യു, ബ​നാ​റ​സ് ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കൊ​പ്പം എം.​ജി​യും ഇ​ടം​പി​ടി​ച്ച​ത്. ഗ​വേ​ഷ​ണം, അ​ധ്യാ​പ​നം, അ​റി​വ് പ​ങ്കു​വെ​ക്ക​ൽ, രാ​ജ്യാ​ന്ത​ര വീ​ക്ഷ​ണം, രാ​ജ്യാ​ന്ത​ര നി​ല​വാ​രം തു​ട​ങ്ങി 13 മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

92 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 1527 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് ടൈം​സ് ത​യാ​റാ​ക്കി​യ​ത്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും കു​സാ​റ്റും 1000 പ്ല​സ് റാ​ങ്കി​ങ്ങി​ൽ ഇ​ടം​നേ​ടി.

സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്നും സി​ൻ​ഡി​ക്കേ​റ്റ്, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ യ​ത്‌​ന​ത്തി​െൻറ ഫ​ല​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്കു​ള്ള വ​ള​ർ​ച്ച​യെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ മി​ക​ച്ച 10 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യി സ​ർ​വ​ക​ലാ​ശാ​ല​യെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​വും ഓ​ൾ കൗ​ൺ​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ജു​ക്കേ​ഷ​നും നൂ​ത​നാ​ശ​യ​ങ്ങ​ളും സം​രം​ഭ​ക​ത്വ​വും വ​ള​ർ​ത്തു​ന്ന രാ​ജ്യ​ത്തെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ത​യാ​റാ​ക്കി​യ ആ​ദ്യ റാ​ങ്കി​ങ്ങി​ൽ (അ​ട​ൽ റാ​ങ്കി​ങ് ഓ​ഫ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ​സ് ഓ​ൺ ഇ​ന്നൊ​വേ​ഷ​ൻ അ​ച്ചീ​വ്മെൻറ്​​സ്​ -ARIIA) സ​ർ​ക്കാ​ർ-​സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഗ​ണ​ത്തി​ൽ ആ​ദ്യ 25 റാ​ങ്കി​നു​ള്ളി​ൽ എം.​ജി ഇ​ടം​നേ​ടി​യി​രു​ന്നു. റാ​ങ്കി​ങ്ങി​ൽ ഇ​ടം​നേ​ടി​യ കേ​ര​ള​ത്തി​ലെ ഏ​ക സ​ർ​വ​ക​ലാ​ശാ​ല​യാ​യി​രു​ന്നു എം.​ജി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.