ആരോഗ്യ സർവകലാശാലയിൽ യു.ജി, പി.ജി സീറ്റ് വർധിപ്പിക്കും

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഗ​വേ​ണി​ങ് കൗ​ൺ​സി​ൽ യോ​ഗ തീ​രു​മാ​നം. കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല വി.​സി ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 1132 ബി​രു​ദ സീ​റ്റു​ക​ളും 198 ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സീ​റ്റു​ക​ളും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ണ്‌ തീ​രു​മാ​നം. ഫാ​ർ​മ​സി​യി​ൽ 48 ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സീ​റ്റു​ക​ളും ന​ഴ്സി​ങ്ങി​ൽ 822 ബി​രു​ദ സീ​റ്റു​ക​ളും 10 ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സീ​റ്റു​ക​ളും പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ 60ഉം 36 ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സീ​റ്റു​ക​ളും മെ​ഡി​സി​നി​ൽ 250 ബി​രു​ദ സീ​റ്റു​ക​ളും, 104 ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സീ​റ്റു​ക​ളും ഈ ​അ​ധ്യ​യ​ന വ​ർ​ഷം വ​ർ​ധി​പ്പി​ക്കും.

Tags:    
News Summary - UG and PG seats will be increased in Health University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.